ട്രംപിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ ഹിലരി
ഒര്‍ലാന്‍റോ ആക്രമണത്തെക്കുറിച്ച് റാഡിക്കല്‍ ഇസ്ലാം എന്ന പദപ്രയോഗം ഒബാമ നടത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഒര്‍ലാന്‍റോയില്‍ ആക്രമണം നടത്തിയത് ട്രംപ് പറയും പോലെ വിദേശിയായ തീവ്രവാദിയല്ലെന്നും അതിനാല്‍ മുസ്ലിങ്ങളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും ഹിലാരി പറഞ്ഞു.
റിപബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ മുസ്ലീംവിരുദ്ധ പരാമര്‍ശത്തിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ്‍. ട്രംപിന്‍റേത് അപകടകരമായ പ്രസ്താവനയാണെന്ന് ഹിലരി പ്രതികരിച്ചു. വീണ്ടുവിചാരമില്ലാതെയാണ് ട്രംപിന്‍റെ പ്രസ്താവനകള്‍ നടത്തുന്നതെന്നും ഹിലരി വിമര്‍ശിച്ചു
വിര്‍ജീനിയയില്‍ നടന്ന പട്ടാളക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍. ഒര്‍ലാന്‍റോ വെടിവെപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ട്രമ്പിന്‍റെ മുസ്ലിംവിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് ഹിലാരി വിമര്‍ശമുന്നയിച്ചത്.
റാഡിക്കല്‍ ഇസ്ലാം എന്ന മാന്ത്രിക പദം ഉപയോഗിക്കാത്തതിനാലാണ് തീവ്രവാദ ആക്രമണം തുടരുന്നതെങ്കില്‍ ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കുന്നു. രാജ്യത്ത് മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ട്രംപ് പറയുന്നു. അദ്ദേഹത്തിന്‍റെ പദപ്രയോഗം കൂടുതല്‍ അപകടത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. അതാവര്‍ത്തിച്ച് പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും ഹിലരി പറഞ്ഞു.
ഒര്‍ലാന്‍റോ ആക്രമണത്തെക്കുറിച്ച് റാഡിക്കല്‍ ഇസ്ലാം എന്ന പദപ്രയോഗം ഒബാമ നടത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഒര്‍ലാന്‍റോയില്‍ ആക്രമണം നടത്തിയത് ട്രംപ് പറയും പോലെ വിദേശിയായ തീവ്രവാദിയല്ലെന്നും അതിനാല്‍ മുസ്ലിങ്ങളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും ഹിലാരി പറഞ്ഞു. താന്‍ അധികാരത്തിലെത്തിയാല്‍ ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും ഹിലാരി പറഞ്ഞു.