ഹിലരി ചെകുത്താനെന്ന് ട്രംപ്

Update: 2018-05-22 22:27 GMT
ഹിലരി ചെകുത്താനെന്ന് ട്രംപ്
Advertising

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് എതിരാളികള്‍ക്കെതിരായ കടുത്ത പ്രതികരണങ്ങള്‍ തുടരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് എതിരാളികള്‍ക്കെതിരായ കടുത്ത പ്രതികരണങ്ങള്‍ തുടരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെ ചെകുത്താന്‍ എന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹനല്ലെന്ന് ബറാക് ഒബാമ പറഞ്ഞു.

യുഎസ് സൈനികന്റെ മാതാവിനെ പരിഹസിച്ചതിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപ് ഹിലരിയെ ചെകുത്താന്‍ എന്ന് വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെന്‍സില്‍വാനിയയില്‍ സംഘടിപ്പിച്ച റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിടെ ഇറാഖില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്റെ മാതാവ് സംസാരിക്കാതിരുന്നതിനെ ട്രംപ് പരിഹസിച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തി. ട്രംപിന്റെ പ്രതികരണം അപലപനീയമാണെന്ന് കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍ മക്കയ്ന്‍ രംഗത്ത് വന്നിരുന്നു.

Tags:    

Similar News