നേപ്പാളില്‍ മദേശി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച്

Update: 2018-05-29 22:14 GMT
Editor : admin
നേപ്പാളില്‍ മദേശി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച്
Advertising

മൂന്ന് സ്ത്രീകളുള്‍പ്പെടെ 14 നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് യുനൈറ്റഡ് ഡെമോക്രാറ്റിക് മാദേശി ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേപ്പാളിലെ ഗോത്രവിഭാഗമായ മദേശി സമുദായത്തിലെ അംഗങ്ങള്‍ തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിര്‍ഗഞ്ച് നഗരത്തില്‍ മാര്‍ച്ച് നടത്തി. മൂന്ന് സ്ത്രീകളുള്‍പ്പെടെ 14 നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് യുനൈറ്റഡ് ഡെമോക്രാറ്റിക് മാദേശി ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേപ്പാളിലെ ഗോത്രവിഭാഗമായ മദേശി സമുദായമാണ് തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിര്‍ഗഞ്ച് സിറ്റിയില്‍ മാര്‍ച്ച് നടത്തിയത്. യുനൈറ്റഡ് ഡെമോക്രാറ്റിക് മദേശി ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ മുന്‍ പ്രധാനമന്ത്രി പുഷ്പ കുമാര്‍ ദഹലിനെതിരെ കരിങ്കൊടി ഉയര്‍ത്തി. സമുദായത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ രാജ്യത്തിന്റെ പുതിയ ഭരണഘടന തയാറാക്കിയതില്‍ യൂനിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ നിലവിലെ ചെയര്‍മാന്‍ കൂടിയായ ദഹലക്ക് മുഖ്യപങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകള്‍ വെള്ളിയാഴ്ച രാത്രിയോടെ മോചിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് നേതാക്കള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. തെരുവില്‍ ടയര്‍ കത്തിച്ച് പ്രതിഷേധം നടത്തിയ സമുദായാംഗങ്ങള്‍ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചു.

നിരവധി വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് സ്ഥിരത കൊണ്ടുവരാന്‍ കഴിഞ്ഞ സപ്തംബറിലാണ് പുതിയ ഭരണഘടന തയാറാക്കിയത്. ഭരണഘടന മദേശി സമുദായത്തെ നിരാശപ്പെടുത്തുകയും ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നത് തടഞ്ഞതിലൂടെ എണ്ണയും പാചകവാതകവും ലഭിക്കാത്ത സാഹചര്യവുമുണ്ടാക്കി. എന്നാല്‍ പ്രതിഷേധക്കാര്‍ തടസ്സം നീക്കുകയും നാല് മാസത്തിലധികമായി കെട്ടിക്കിടക്കുന്ന ട്രക്കുകളെ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. പ്രാദേശിക അതിര്‍ത്തി പുതുക്കി നിര്‍ണയിച്ചതിലൂടെ സമുദായത്തെ രണ്ടാക്കി പിളര്‍ത്തുകയായിരുന്നുവെന്നും ഭരണഘടന പ്രശ്നം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News