അരനൂറ്റാണ്ടിനുശേഷം ആദ്യമായി അമേരിക്കന്‍ യാത്രാകപ്പല്‍ ക്യൂബയില്‍
അരനൂറ്റാണ്ടിനുശേഷം ആദ്യമായി അമേരിക്കന്‍ യാത്രാകപ്പല്‍ ക്യൂബയിലെത്തി. മിയാമി തുറമുഖത്തുനിന്ന് പുറപ്പെട്ട അഡോണി കപ്പലില്‍ 700 യാത്രക്കാരുണ്ട്. ഇന്നലെയാണ് അഡോണി ഹവാനയിലെത്തിയത്
അരനൂറ്റാണ്ടിനുശേഷം ആദ്യമായി അമേരിക്കന്‍ യാത്രാകപ്പല്‍ ക്യൂബയിലെത്തി. മിയാമി തുറമുഖത്തുനിന്ന് പുറപ്പെട്ട അഡോണി കപ്പലില്‍ 700 യാത്രക്കാരുണ്ട്. ഇന്നലെയാണ് അഡോണി ഹവാനയിലെത്തിയത്. ഞാറായഴ്ചയാണ് കപ്പല്‍ അമേരിക്കയില്‍ നിന്നും തിരിച്ചത്.
ശത്രുത വെടിഞ്ഞ് നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ഒരു യാത്രാകപ്പല്‍ ക്യൂബയില്‍ എത്തുന്നത്. കടല്‍മാര്‍ഗം തങ്ങളുടെ പൗരന്മാര്‍ രാജ്യത്തേക്ക് കടക്കുന്നതിനും പുറത്തുപോകുന്നതിനുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ക്യൂബ ഒരാഴ്ച മുമ്പ് ഒഴിവാക്കിയിരുന്നു. ശീതയുദ്ധകാലത്തെ നിരവധി യാത്രാ, വ്യാപാര തടസങ്ങള്‍ ഇനിയും നീക്കാനുണ്ട്. 2014 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഇരുരാജ്യങ്ങള്‍ക്കിടയില്‍ സുഹൃദ്ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച ശേഷം ക്യൂബയില്‍ വിനോദസഞ്ചാര മേഖല ശക്തിപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ യാത്രാകപ്പലുകള്‍ ഓടിത്തുടങ്ങുന്നതോടെ വരും മാസങ്ങളില്‍ ക്യൂബയില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 1959ല്‍ ഫിദല്‍ കാസ്‌ട്രോ വിപ്ലവത്തിലൂടെ അധികാരത്തിലെത്തുന്നതിനുമുന്പ് അമേരിക്കക്കും ക്യൂബക്കുമിടയില്‍ കപ്പല്‍ യാത്രകള്‍ പതിവായിരുന്നു.