സാമ്പതിക തിരിമറി; ദില്മ റൂസഫിനെ വിചാരണ ചെയ്യണമെന്ന് റിപ്പോര്ട്ട്

Update: 2018-06-04 21:15 GMT
Editor : admin
സാമ്പതിക തിരിമറി; ദില്മ റൂസഫിനെ വിചാരണ ചെയ്യണമെന്ന് റിപ്പോര്ട്ട്
Advertising

സാമ്പതിക തിരിമറി ആരോപണമുയര്‍ന്ന ദില്മ റൂസഫിനെ വിചാരണ ചെയ്യണമെന്ന് റിപ്പോര്ട്ട്. സെനറ്റര് അറ്റാണിയോ അനസ്റ്റേസിയ ഇതുസംബന്ധിച്ച റിപ്പോര്ട്ട് നാളെ സെനറ്റില് വെക്കും

സാമ്പതിക തിരിമറി ആരോപണമുയര്‍ന്ന ദില്മ റൂസഫിനെ വിചാരണ ചെയ്യണമെന്ന് റിപ്പോര്ട്ട്. സെനറ്റര് അറ്റാണിയോ അനസ്റ്റേസിയ ഇതുസംബന്ധിച്ച റിപ്പോര്ട്ട് നാളെ സെനറ്റില് വെക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന വിചാരണയാകും ദില്മക്കെതിരെ നടക്കുക. ഈ കാലയളവില് വൈസ് പ്രസിഡന്റ് മൈക്കിള് ടിമറിനാണ് പ്രസിഡന്റിന്റെ ചുമതലയുണ്ടാവുക്ക.

21 അംഗ സെനറ്റില്‍ ദില്‍മക്കെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതല അന്‍റോണിയോ അനാസ്റ്റേസിയക്കായിരുന്നു. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ നാളെ നടക്കുന്ന സെനറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. മെയ് 11ന് നടക്കുന്ന സെനറ്റ് യോഗത്തില് ഇംപീച്ച്മെന്റ് പ്രമേയം വോട്ടിനിടും . പിന്നീട് ആറ് മാസക്കാലം ദില്മക്കെതിരെ ഉയര്ന്ന ആരോപണത്തിന് മേലുള്ള വിചാരണയാണ് നടക്കുക.

അന്വേഷണകാലയളവില്‍ ദില്മ റൂസഫ് മാറ്റിനിര്ത്തപ്പെടും. ആറ് മാസക്കാലം വൈസ് പ്രസിഡന്റായ മൈക്കിള് ടിമര് ആകും ആക്ടിങ് പ്രസിഡന്റ്. വിചാരണക്കൊടുവില് ദില്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല് 2018വരെ ടിമര് തന്നെ പ്രസിഡന്റായി തുടരും. പെട്രോബ്രാസ് അഴിമതിയുമായി ബന്ധപ്പെട്ട് ദില്മ റൂസഫ്, ലുലാ ഡ സില്‍വ , എനിവര്ക്കെതിരെയും അന്വേഷണം നടതണമെന്ന് സുപ്രീംകോടതി ചീഫ് പ്രോസിക്യൂട്ടര് അധികാരികളോട് ആവശ്യപ്പെട്ടു. ബ്രസീലിയന്‍ മാധ്യമങ്ങളാണ് ചീഫ് പ്രോസിക്യൂട്ടറിന്റെ അപേക്ഷ സംബന്ധിച്ച വാര്ത്ത പുറത്തുവിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News