ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ അമ്മയെ തേടി മരുഭൂമിയില്‍ ഒരു മകന്‍
ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ എഴുപതു കഴിഞ്ഞ അമ്മയെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് സെബാസ്റ്റ്യന്‍
തന്റെ അമ്മയുമായൊന്ന് സംസാരിക്കാന്‍ മാലിയിലെ മരുഭൂമിയിലൂടെ അലയുകയാണ് ഫ്രഞ്ച് പൌരനായ സെബാസ്റ്റ്യന്‍ പെട്രോണ്‍. ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ എഴുപതു കഴിഞ്ഞ അമ്മയെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് സെബാസ്റ്റ്യന്‍ .
സെബാസ്റ്റ്യന്‍ പെട്രോണിന്റെ അമ്മ സോഫി പെട്രോണ്‍ മാലിയിലെ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. അനാഥരും പോഷകാഹാരക്കുറവുള്ളവരുമായ കുട്ടികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം. വടക്കൻ മാലി നഗരമായ ഗാവോയിൽ നിന്ന് 2016 ഡിസംബറില്‍ നുസ്റത്തുല്‍ ഇസ്ലാം എന്ന ഭീകരസംഘടന സോഫിയെ തട്ടിക്കൊണ്ടു പോയി. സോഫിയെ കാണാതായതു മുതല്‍ അവര്‍ എവിടെയാണെന്നറിയാനും മോചിപ്പിക്കാനുമുള്ള പരിശ്രമത്തിലാണ് മകന്‍ സെബാസ്റ്റ്യന്‍. ഇതിനിടെ ഭീകരവാദികളുടെ ഇടനിലക്കാരുമായി ബന്ധപ്പെട്ട് അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ സെബാസ്റ്റ്യനായി. മകന്‍ തന്നെ വന്നുകാണണമെന്നും അതില്‍ ഭീകരാവാദികള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ സോഫി പറഞ്ഞു.
ഭീകരവാദികള്‍ ഇത് റെക്കോര്‍ഡ് ചെയ്യുകയും വീഡിയോ പുറത്തുവിടുകയും ചെയ്തു. പക്ഷേ എവിടെയാണ് ഭീകരവാദികളുടെ താവളമെന്ന് സെബാസ്റ്റ്യനറിയില്ല. മരുഭൂമിയിലെവിടെയെങ്കിലുമൊരിടത്തായിരിക്കുമെന്ന് കരുതി അലയുകാണയാള്‍. അമ്മയെ എന്നെങ്കിലും മോചിപ്പിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് സെബാസ്റ്റ്യന്റെ അന്വേഷണം