ഇറാനില്‍ മിലിട്ടറി പരേഡിനിടെ നടന്ന ആക്രമണം: 22 പേര്‍ അറസ്റ്റില്‍

ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചംഗ തീവ്രവാദ സംഘം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധങ്ങളും സ്ഫോടന വസ്തുക്കളും കണ്ടെടുത്തു. അറസ്റ്റിലായവരുടെ ദൃശ്യങ്ങല്‍ പുറത്തുവന്നിട്ടുണ്ട്.

Update: 2018-09-26 02:19 GMT
Advertising

ഇറാനിലെ മിലിട്ടറി പരേഡിനിടെ ആക്രമണം നടത്തിയ കേസില്‍ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഹ്വവാസില്‍ ആക്രമണം നടത്തിയ ഇരുപ്പത്തിരണ്ട് പേരെ തിരിച്ചറിഞ്ഞതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചംഗ തീവ്രവാദ സംഘം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ആയുധങ്ങളും സ്ഫോടന വസ്തുക്കളും കണ്ടെടുത്തു. അറസ്റ്റിലായവരുടെ ദൃശ്യങ്ങല്‍ പുറത്തുവന്നിട്ടുണ്ട്.

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നിന്നിരുന്ന പരേഡ് ഗ്രൌണ്ടിലേക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. സൈനികരടക്കം 29പേര്‍ മരിച്ചു.1980-1988 കാലഘട്ടത്തില്‍ നടന്ന യുദ്ധത്തിന്‍റെ ഓര്‍മ്മയ്ക്കായിരുന്നു പരേഡ്.

Tags:    

Similar News