മ്യാൻമറിലെ റോഹിങ്ക്യൻ അനുകൂല സാമൂഹ്യമാധ്യമ പ്രചാരണത്തിന് പിന്തുണയേറുന്നു

Update: 2021-06-14 10:56 GMT

മ്യാന്മറിൽ പട്ടാള ഭരണകൂടം റോഹോങ്ക്യൻ ജനതക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രാജ്യത്തെ ആയിരക്കണക്കിന് പട്ടാള ഭരണകൂട വിരുദ്ധ പ്രക്ഷോഭകർ നടത്തുന്ന പ്രചാരണത്തിന് പിന്തുണയേറുന്നു.

ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെ ആങ് സാൻ സു ക്യിയെ പുറത്താക്കിയ ശേഷം രാജ്യത്ത് ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ നടത്തുന്ന പ്രക്ഷോഭകർ ഇപ്പോൾ വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്.

#Black4Rohingya എന്ന ഹാഷ്ടാഗിൽ നടന്ന പ്രചാരണത്തിന് ആക്ടിവിസ്റ്റുകളും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഞായറാഴ്ച പ്രതിരോധത്തിന്റെ മൂന്ന് വിരൽ അഭിവാദ്യവുമായി കറുപ്പ് വസ്ത്രമണിഞ്ഞ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വൈകീട്ടോടെ #Black4Rohingya ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.

Advertising
Advertising

"മ്യാൻമറിലെ നമ്മൾ ഓരോരുത്തർക്കും നീതി ലഭിക്കേണ്ടതുണ്ട്" പ്രമുഖ മനുഷ്യാവകാശ പ്രവർത്തക തിൻസാർ ഷൻലെയ് യി ട്വിറ്ററിൽ കുറിച്ചു.

Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News