റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു
താന്‍ തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്‍റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗൾ കാസ്‌ട്രോ പറഞ്ഞു
Update: 2021-04-17 05:29 GMT
റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞു. തീരുമാനം അനാരോഗ്യത്തെത്തുടര്‍ന്നെന്നാണ് ഔദ്യോഗിക അറിയിപ്പ്. 1959ലെ വിപ്ലവത്തിന് ശേഷം അദ്ദേഹവും സഹോദരന്‍ ഫിഡല്‍ കാസ്ട്രോയും ചേര്‍ന്ന് നയിച്ച ക്യൂബന്‍ കമ്യൂണിസത്തിന്‍റെ ഒരു യുഗം തന്നെയാണ് ഇതോടെ അവസാനിച്ചത്.
താന്‍ തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്‍റെ ഭാവി തലമുറയില്‍ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ റൗൾ കാസ്‌ട്രോ പറഞ്ഞു. തന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ക്യൂബന്‍ പ്രസിഡന്‍റ് മിഖ്വേല്‍ ഡയസ് കാനലിനാണ് കൂടുതല്‍ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നത്.