പരിക്കേറ്റ കുട്ടിക്ക് ഒരു ലക്ഷം നൽകണം: വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾക്ക് കെട്ടിടങ്ങൾ വാടകക്ക് എടുക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്

Update: 2022-11-17 01:20 GMT
Editor : rishad | By : Web Desk
Advertising

കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടം തകർന്ന സംഭവത്തിൽ കർശന നടപടിയുമായി ബാലാവകാശ കമ്മീഷൻ. പരിക്കേറ്റ കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷൻ ഉത്തരവിട്ടു. അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും നിർദേശം നല്‍കി. 

മാസങ്ങൾക്ക് മുമ്പാണ് വൈക്കത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.  ഒരു കുട്ടിക്ക് ഗുരുതരമായി അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. കേസ് പരിഗണിച്ച കമ്മീഷൻ 2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 15 വകുപ്പ് പ്രകാരം നടപടിയെടുക്കുകയായിരുന്നു. കുട്ടിക്ക് ഒരു ലക്ഷം രൂപ അടിയന്തരമായി നല്‍കാനാണ് ഉത്തരവ്. 

കമ്മിഷൻ അംഗങ്ങളായ പി. ശ്യാമളാദേവി, സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ നടപടി സ്വീകരിച്ചത്. അങ്കണവാടികൾക്ക് കെട്ടിടങ്ങൾ വാടകക്ക് എടുക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം ലഭ്യമാക്കാനും വനിത ശിശു വികസന വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കുമാണ് കമ്മിഷൻ നിർദേശം നൽകിയത്. പരുക്കേറ്റ കുട്ടി 11 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂടാതെ മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും മാനസിക വിഷമതകളും കണക്കിലെടുത്താണ് കമ്മീഷൻ നടപടി സ്വീകരിച്ചത്

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News