സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്
പുതിയ ഗവർണറെ നിയമിച്ച തീരുമാനം ചർച്ച ചെയ്യും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ച തീരുമാനം സെക്രട്ടറിയേറ്റിൽ ചർച്ചയ്ക്ക് വന്നേക്കും. തികഞ്ഞ ആർഎസ്എസുകാരനായ രാജേന്ദ്ര ആർലേക്കർ ,ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കാനുള്ള സാധ്യത സിപിഎം തള്ളിക്കളയുന്നില്ല. എന്നാൽ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ നിലപാട്.
ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതിന്റെ തുടർച്ചയാണ് രാജേന്ദ്ര അർലേക്കറും ചെയ്യുന്നതെങ്കിൽ നിയമപരമായും, രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ഗവർണർ സ്ഥാനമൊഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളുടെ വിലയിരുത്തലുകളും യോഗത്തിൽ ഉണ്ടായേക്കും.
വാർത്ത കാണാം-