സിവില്‍ സര്‍വ്വീസിലെ മലയാളിത്തിളക്കമായി ആനന്ദ്
എന്തു തോന്നുന്നു ഇത്രയും വലിയ വിജയം നേടിയപ്പോള്‍ എന്ന് ചോദ്യത്തിന് പ്രതീക്ഷിച്ചില്ല ഈ വിജയം എന്നു മാത്രം അമ്പരപ്പ് വിട്ടുമാറാതെ ആനന്ദ് ഉത്തരം പറഞ്ഞു.
ഐഎഎസ് ഫലം വരുമ്പോള്‍ ഇത്രയും ഉയര്‍ന്ന റാങ്ക് കിട്ടുമെന്ന് ആനന്ദ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷമുണ്ടെന്ന് മാത്രമാണ് മുപ്പത്തിമൂന്നാം റാങ്ക് കിട്ടിയ വിവരം അറിയുമ്പോള്‍ ഈ മലപ്പുറത്തുകാരന്റെ പ്രതികരണം.
എന്തു തോന്നുന്നു ഇത്രയും വലിയ വിജയം നേടിയപ്പോള്‍ എന്ന് ചോദ്യത്തിന് പ്രതീക്ഷിച്ചില്ല ഈ വിജയം എന്നു മാത്രം അമ്പരപ്പ് വിട്ടുമാറാതെ ആനന്ദ് ഉത്തരം പറഞ്ഞു. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ 2010 - 14 ബാച്ചില്‍ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷനില്‍ ബിടെക്. അതിനുശേഷം ഐഎഎസ് പരിശീലനം. മലപ്പുറം വളാഞ്ചേരിയാണ് സ്വദേശം. ബിസിനസുകാരനായ ജയരാജന്റെയും അധ്യാപികയായ മിനിയുടെയും ഏകമകനാണ് ഈ ഇരുപത്തിനാലുകാരന്‍.
പരിശീലനം കഴിയുന്നതോടെ കര്‍ണാടക കേഡറില്‍ ഐഎഎസ് ഓഫീസറായി ഇനി ആനന്ദുമുണ്ടാകും. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ആനന്ദിന് ഒപ്പം പരിശീലനം നേടിയ 24 പേരും ഐഎഎസ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു.