മഹാരാഷ്ട്രയിലും ഹരിയാനയിലും ഇവിഎം ഉപയോഗിച്ച് അട്ടിമറി നടന്നു: രമേശ് ചെന്നിത്തല
ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കൊല്ലം: ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നുവെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം. കോടതിപോലും ഭരണകൂടത്തിന്റെ കയ്യിലമരുന്ന അവസ്ഥയിലേക്കെത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
'രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഭരണകൂടത്തിന് താൽപര്യമുള്ളവരെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു. ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് മാറ്റണം. ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം. ഇവിഎം മെഷീൻ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.
ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്കെത്തുകയാണ്. അതിനുവേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല. ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ ഉയരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.