പീരുമേട് നിര്‍ണായമാവുക തോട്ടം തൊഴിലാളികളുടെ നിലപാട്

Update: 2017-06-21 06:52 GMT
Editor : admin
പീരുമേട് നിര്‍ണായമാവുക തോട്ടം തൊഴിലാളികളുടെ നിലപാട്
Advertising

പീരുമേട് പൊതുവേ യുഡിഎഫ് അനുകൂല മണ്ഡലമായാണ് അറിപ്പെടുന്നത് എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇവിടുത്തെ എം.എല്‍.എ. ഇടതുപക്ഷത്തെ ഇ.എസ്.ബിജിമോള്‍ ആണ്.

Full View

പീരുമേട് മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി യുഡിഎഫ്. പ്രചരണ പരിപാടികള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉത്ഘാടനം ചെയ്തു. പീരുമേട് പൊതുവേ യുഡിഎഫ് അനുകൂല മണ്ഡലമായാണ് അറിപ്പെടുന്നത് എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇവിടുത്തെ എം.എല്‍.എ. ഇടതുപക്ഷത്തെ ഇ.എസ്.ബിജിമോള്‍ ആണ്.

എന്നാല്‍ ഇത്തവണ ഏതു വിധേനയും മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ തോട്ടം തൊഴിലാളി നേതാവായ സിറിയക്ക് തോമസ്സിനെ യുഡിഎഫ് സ്ഥനാര്‍ഥിയാക്കിയത്. മുന്‍ പീരുമേട് എം.എല്‍.എ ആയിരുന്ന കെ. കെ. തോമസ്സിന്റെ മകന്‍ എന്ന മുന്‍തൂക്കവും മണ്ഡലത്തില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

ചെറുതും വലുതുമായ അനേകം തേയില തോട്ടങ്ങള്‍ ഉള്ള മണ്ഡലത്തില്‍ വിധി നിര്‍ണ്ണയിക്കുന്നത് തോട്ടം മേഖലയിലെ വോട്ടുകള്‍ തന്നെയാകും. തോട്ടങ്ങള്‍ ഏറെയും പൂട്ടിയ മണ്ഡലത്തില്‍ തൊഴിലാളികള്‍ ഏറെകാലമായി സമരത്തിലുമാണ്. ഇരു മുന്നണികളും തോട്ടം മേഖല കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News