മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

Update: 2017-06-22 23:49 GMT
മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്
Advertising

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കുന്ന

യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അവസാനത്തെ യോഗം ഇന്ന് ചേരും. യോഗത്തിന് ശേഷം സമിതി അന്തിമ റിപ്പോർട്ട് തയാറാക്കും. 31 നാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കൃഷി, സാമൂഹ്യനീതി, ഊര്‍ജം എന്നീ വകുപ്പുകളൊഴിച്ച് എല്ലാ വകുപ്പുകളിലെയും പരിശോധന ഉപസമിതി പൂര്‍ത്തിയാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ തസ്തികകള്‍ അനുവദിച്ചത് അശാസ്ത്രീയമായാണെന്ന് മന്ത്രിസഭാ ഉപസമിതി നേരത്തെ കണ്ടെത്തിയിരുന്നു.

സോളാര്‍ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ.ഫിറോസിനെ തിരിച്ചെടുത്തതു ക്രമവിരുദ്ധമാണെന്നു കണ്ടെത്തിയ സമിതി, ഇക്കാര്യം വിശദമായി പരിശോധിക്കാനും‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായ സമിതിയില്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, ടി.എം തോമസ് ഐസക്, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

Tags:    

Similar News