സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യും: എം.വി ഗോവിന്ദന്‍

സന്ദീപുമായി സംസാരിച്ചിട്ടില്ല, മറ്റാരെങ്കിലും സംസാരിച്ചോ എന്നറിയില്ല

Update: 2024-11-05 07:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: ബിജെപി നേതാവ് സന്ദീപ് വാര്യരുമായുള്ള രാഷ്ട്രീയ സഹകരണത്തിൽ ഉപാധി വെച്ച് സിപിഎം. സംഘപരിവാർ രാഷ്ട്രീയം തള്ളിപ്പറഞ്ഞ്, ഇടതുപക്ഷ രാഷ്ട്രീയം പരസ്യമായി പറയണമെന്നാണ് സിപിഎം നിലപാട്. എൽഡിഎഫ് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും വ്യക്തമാക്കി.

ബിജെപി നേതൃവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ പാർട്ടിയോട് സഹകരിപ്പിക്കുന്നതിൽ സിപിഎം നേതൃത്വത്തിന് എതിർപ്പില്ല. എന്നാൽ നിലവിലെ രാഷ്ട്രീയ നയത്തിൽ അദ്ദേഹം മാറ്റം വരുത്താതെ സന്ദീപിനെ പാർട്ടിയുടെ ഭാഗമാക്കാൻ കഴിയില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കണമെങ്കിൽ ആദ്യം ഇടതുപക്ഷ നയം ശരിയാണെന്ന് പരസ്യമായി പറയണം. സംഘപരിവാർ രാഷ്ട്രീയത്തെ തള്ളിപ്പറയണം. അങ്ങനെയെങ്കിൽ സന്ദീപ് വാര്യരെ കൂടെ കൂട്ടുന്നതിന് തടസം ഇല്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്.

സരിനെ ഒപ്പം കൂട്ടിയത് പോലെയല്ല സന്ദീപിനെ കൂടെ കൂട്ടുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. ആദ്യം ബിജെപി നയത്തെ സന്ദീപ് എതിർത്ത് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യരും ആയിട്ടുള്ള തുടർചർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. കഴിഞ്ഞ ദിവസം വരെ സംഘപരിവാർ രാഷ്ട്രീയം പറഞ്ഞ ആളെ പെട്ടെന്ന് പാർട്ടിയുടെ ഭാഗമാക്കിയാൽ അത് തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാക്കും എന്നാണ് നേതാക്കളിൽ ചിലർ പറയുന്നത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News