തൃക്കരിപ്പൂരില്‍ യുഡിഎഫിനെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി
കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് വിമതരായ ജനകീയ വികസന മുന്നണി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു
കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് വിമതരായ ജനകീയ വികസന മുന്നണി തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലാണ് സ്ഥാനാര്‍ഥി. യുഡിഎഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് വിമതര്‍.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ വികസന മുന്നണി രൂപീകരിച്ചത്. രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്ന ഈസ്റ്റ എളേരി പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമത വിഭാഗം മികച്ച വിജയം നേടിയിരുന്നു. വിമതവിഭാഗത്തെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള നീക്കം ജില്ലാ തലത്തില്‍ നടന്നെങ്കിലും കെപിസിസി തലത്തില്‍ ഇടപെടലുണ്ടായില്ല. ഇതാണ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിന് കാരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 7035 വോട്ടുകള്‍ വിമത വിഭാഗം നേടിയിരുന്നു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ പി കുഞ്ഞികണ്ണന്റെ നേതൃത്വത്തില്‍ വിമത വിഭാഗത്തെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്.