ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായി പട്ടാമ്പിയില്‍ നിന്ന് മുഹമ്മദ് മുഹ്സിന്‍
മുമ്പ് ഒരിക്കലുമില്ലാതിരുന്ന ഒത്തിണക്കത്തോടെ സിപിഎമ്മും സിപിഐയും പട്ടാമ്പിയില്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജെഎന്‍യു വിദ്യാര്‍ത്ഥികളും അവസാന ഘട്ടങ്ങളില്‍ പ്രചാരണത്തിനെത്തി. കനയ്യകുമാര്‍ നടത്തിയ ആവേശകരമായ പ്രസംഗവും ജനക്കൂട്ടത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന വിജയമാണ് പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്‍ കരസ്ഥമാക്കിയത്. 7404 വോട്ടിനായിരുന്നു സിപി മുഹമ്മദിനെതിരെ മുഹ്സിന്‍രെ അട്ടിമറിജയം. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മുഹ്സിനായി നടത്തിയ പ്രചാരണ പരിപാടികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സി പി മുഹമ്മദ് പ്രചരണം തുടങ്ങി ഏറെ ശേഷമാണ് മുഹ്സിന്‍ മണ്ഡലത്തില്‍ സജീവമായത്. മുഹസിന്റെ വരവ് ഇടതു യുവജനസംഘടനകളില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതായിരുന്നില്ല. മുമ്പ് ഒരിക്കലുമില്ലാതിരുന്ന ഒത്തിണക്കത്തോടെ സിപിഎമ്മും സിപിഐയും പട്ടാമ്പിയില്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ജെഎന്‍യു വിദ്യാര്‍ത്ഥികളും അവസാന ഘട്ടങ്ങളില്‍ പ്രചാരണത്തിനെത്തി. കനയ്യകുമാര്‍ നടത്തിയ ആവേശകരമായ പ്രസംഗവും ജനക്കൂട്ടത്തെ വലിയ രീതിയില്‍ സ്വാധീനിച്ചു.
രാഹുല്‍ഗാന്ധിയെ മണ്ഡലത്തില്‍ പ്രചരണത്തിനെത്തിക്കാനുള്ള സിപി മുഹമ്മദിന്റെ നീക്കവും നടന്നില്ല. പ്രചരണ പരിപാടികളിലും എല്‍ഡിഎഫ് പലപ്പോഴും മുന്നിലെത്തി. യുഡിഎഫിന്റെ പല ശക്തി കേന്ദ്രങ്ങളിലും വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ മുഹ്സിനായിയിട്ടുണ്ട്.
64025 വോട്ടുകളാണ് മുഹ്സിന്‍ നേടിയത്. 7404 വോട്ടിന്‍റെ ഭൂരിപക്ഷം. വനിതാ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും യുവജനങ്ങളും ഇത്തവണ കൂടുതലും ഇടതു മുന്നണിക്കൊപ്പം നിന്നു. സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപവും തുടര്‍ച്ചയായി മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിനകത്തുയര്‍ന്ന അതൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
അടുത്ത നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകും മുഹമ്മദ് മുഹ്സിന്‍.