ജി.സുധാകരനെ അടുപ്പിക്കാനുള്ള കോൺഗ്രസ് നീക്കം മറികടക്കാൻ സിപിഎം സംസ്ഥാന നേതൃത്വം

ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇടപെടൽ

Update: 2024-12-02 07:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആലപ്പുഴ: ജി.സുധാകരനെ അടുപ്പിക്കാനുള്ള കോൺഗ്രസ് നീക്കം മറികടക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സുധാകരന് അർഹിക്കുന്ന ആദരവ് നൽകണമെന്ന് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നിർദേശം നൽകി. ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇടപെടൽ. നീതിമാനായ മന്ത്രിയെന്ന് സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നു.

സുധാകരൻ സാധാരണ അംഗം ആയതിനാലാണ് അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കിപ്പിക്കാതിരുന്നതെന്നും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പൊതുസമ്മേളനത്തിൽ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. എന്നാൽ ഒരു മുതിർന്ന അംഗത്തെ ഇങ്ങനെ വിശേഷിപ്പിക്കരുതെന്നും അവർക്ക് അർഹിക്കുന്ന ആദരവ് നൽകണമെന്നുമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളെ എം.വി ഗോവിന്ദൻ നേരിട്ട് വിളിച്ചു.

മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനങ്ങളിൽ നിന്ന് മാറിയവരെ അതെ നിലയിൽ ആദരിക്കണമെന്നും ഇക്കാര്യത്തിൽ പൊതു സമീപനത്തെ കുറിച്ച് ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. മന്ത്രിസ്ഥാനത്തിരുന്നപ്പോൾ നീതി പൂർവമായി ഇടപെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിനു കെ.സി വേണുഗോപാലുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം പ്രമുഖ വ്യക്തികളെ കണ്ട് ആദരിക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് ജി. സുധാകരനെ കണ്ടതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് അദ്ദേഹം.കമ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിലാണ് എന്ന ഞങ്ങളുടെ കാഴ്ചപ്പാട് ജി. സുധാകരൻ അം​ഗീകരിക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News