മാനേജ്മെന്‍റുകളെ ചര്‍ച്ചക്ക് വിളിച്ചതിന് ആരോഗ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ശകാരം
സ്വാശ്രയ സമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് ലഭ്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഫീസിളവ്.
സ്വാശ്രയ സമരത്തെ രാഷ്ട്രീയമായി നേരിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് ലഭ്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഫീസിളവ്. ഒപ്പിട്ട കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രശ്നപരിഹാരത്തിന് തടസമായത്. മാനേജ്മെന്‍റുകളെ ചര്‍ച്ചക്ക് വിളിച്ചതിന് ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ശകാരിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രിയുമായി മാനേജ്മെന്‍റുകള്‍ നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതോടെ കാര്യങ്ങള്‍ മാറി. നിങ്ങള്‍ക്കെന്തോ ഫോര്‍മുലയുണ്ടെന്ന് കേട്ടല്ലോ എന്നായി മുഖ്യമന്ത്രി. സര്‍ക്കാരിന്‍റ ഭാഗത്തു നിന്ന് ഒരു നിര്‍ദേശവും വച്ചതുമില്ല. മാനേജ്മെന്‍റുകളെ ചര്‍ച്ചക്ക് വിളിച്ചതിന് ആരോഗ്യമന്ത്രിയെയും വകുപ്പ് സെക്രട്ടറിയേയും മുഖ്യമന്ത്രി ശകാരിക്കുകയുംചെയ്തു. പലതവണ ചര്‍ച്ച ചെയ്തല്ലേ കരാറുണ്ടാക്കിയത്. അതില്‍ പരാതിയുണ്ടെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രി പരാമര്‍ശം. മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമായതോടെ മാനേജ്മെന്‍റുകള്‍ പിന്മാറി. സര്‍ക്കാര്‍ ഒപ്പിട്ട ചര്‍ച്ചയില്‍ നിന്ന് ബാഹ്യസമ്മര്‍ദങ്ങളുടെ പേരില്‍ പിറകിലേക്കു പോകേണ്ടിവരുന്നതിന്‍റെ പ്രശ്നമാണ് മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നിലെന്നാണ് സൂചന. ഇക്കാര്യം പ്രതിപക്ഷ വിമര്‍ശമായി ഉന്നയിക്കുന്നുമുണ്ട്. സ്വാശ്രയകോളജുകളിലെ സര്‍ക്കാര്‍ മെരിറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കാമായിരുന്ന 50000 രൂപവരെയുള്ള ഫീസിളവാണ് ഇതോടെ നഷ്ടമായത്.