ഭാഗ ഉടമ്പടികള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത നികുതി പിന്‍വലിക്കണമെന്ന് സുധീരന്‍

Update: 2017-08-15 21:47 GMT
Editor : Alwyn K Jose
ഭാഗ ഉടമ്പടികള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത നികുതി പിന്‍വലിക്കണമെന്ന് സുധീരന്‍
Advertising

ഭാഗ ഉടമ്പടികള്‍ക്ക് കനത്ത നികുതി ചുമത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

ഭാഗ ഉടമ്പടികള്‍ക്ക് കനത്ത നികുതി ചുമത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സാധാരണ കുടുംബങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണ് ഇത്. കുടുംബനാഥന്റെ സ്വത്ത് മക്കള്‍ക്ക് വീതം വക്കാന്‍ നിലവിലെ നിരക്കിന്റെ പലമടങ്ങ് ചെലവാക്കിയാലേ രജിസ്ട്രേഷന്‍ നടക്കൂയെന്ന അവസ്ഥയാണ് ഇപ്പോള്‍. റദ്ദാക്കിയ എസ്റ്റേറ്റ് ഡ്യൂട്ടി പുനസ്ഥാപിക്കുന്നതിന് തുല്യമാണ് ഈ വര്‍ധനവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. അവശ്യവസ്തുക്കളായ ആട്ട, വെളിച്ചെണ്ണ, ബസുമതി അരി, മൈദ, സൂചി, റവ എന്നിവയ്ക്ക് നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ അവതാളത്തിലാക്കുമെന്നും വിഎം സുധീരന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News