കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴ് രൂപയായി വര്‍ധിപ്പിച്ചു

Update: 2017-08-22 07:07 GMT
Editor : Sithara
കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴ് രൂപയായി വര്‍ധിപ്പിച്ചു
Advertising

സ്വകാര്യ ബസ്സുകളുടെ മിനിമം ചാര്‍ജുമായി കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് ഏകീകരിക്കുകയാണ് ചെയ്തതെന്ന് ഗതാഗതമന്ത്രി

Full View

എഫ് സി ഐ ഗോഡൌണിലെ തൊഴിലാളികള്‍ക്ക് 750 രൂപ അട്ടിക്കൂലി നല്‍കി റേഷനരി വിതരണത്തിലെ പ്രതിസന്ധി പരഹരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെ എസ് ആര്‍ ടിയിലെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.. 6 രൂപയില്‍ നിന്ന് 7 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

റേഷനരിയുടെ വിതരണം തടസപ്പെട്ടത്തിന് കാരണം എഫ് സി ഐ ഗോഡൌണിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് അട്ടിക്കൂലി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമായാരുന്നു. ലോഡ് ഒന്നിന് 1200 രൂപ നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തൊഴിലാളി സംഘടനകളുടമായി മന്ത്രി നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍ 750 രൂപ അട്ടിക്കൂലി നല്‍കി പ്രശ്നം പരിഹരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന കെ എസ് ആര്‍ ടി സിടി സിയുടെ ആവശ്യവും മന്ത്രിസഭ അംഗീകരിച്ചു. സ്വകാര്യ ബസുകളിലേതുപോലെ 7 രൂപയായിരിക്കും ഇനിമുതല്‍ കെ എസ് ആര്‍ ടി സിയിലെയും മിനിമം ചാര്‍ജ്. മന്ത്രി എ കെ ബാലന്‍ പങ്കെടുക്കാത്തതിനാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളെക്കുറിച്ച പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News