മെഡിക്കല്‍ പ്രവേശം: സ്പോട്ട് അലോട്ട്മെന്റ് പുരോഗമിക്കുന്നു, വ്യാപക പരാതി

Update: 2017-08-30 10:16 GMT
Editor : Sithara
മെഡിക്കല്‍ പ്രവേശം: സ്പോട്ട് അലോട്ട്മെന്റ് പുരോഗമിക്കുന്നു, വ്യാപക പരാതി
Advertising

അഞ്ഞൂറോളം സീറ്റുകളിലേക്കുള്ള പ്രവേശമാണ് സ്പോട്ട് അലോട്ട്മെന്‍റ് വഴി നടത്തുന്നത്.

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്‍റ് പുരോഗമിക്കുന്നു. അഞ്ഞൂറോളം സീറ്റുകളിലേക്കുള്ള പ്രവേശമാണ് സ്പോട്ട് അലോട്ട്മെന്‍റ് വഴി നടത്തുന്നത്. അതിനിടെ അലോട്മെന്‍റിനെതിരെ വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. സുപ്രീംകോടതി വിധി വരാനിരിക്കെ ഉയര്‍ന്ന ഫീസില്‍‌ അലോട്മെന‍്റ് നടത്തുന്നത് അവസരം നഷ്ടപ്പെടുത്തുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അലോട്മെന്റ് നടത്തുന്നത് 40 ലക്ഷത്തിന്‍റെ ബാങ്ക ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയോടെയാണ്.

സെപ്റ്റംബര്‍ 30ന് പ്രവേശ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നേരത്തെയുള്ള സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ സമയം നീട്ടി നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി പ്രവേശ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി നല്‍കിയത്. 543 സീറ്റുകളിലെ പ്രവേശമാണ് സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനുള്ളത്. സംസ്ഥാന സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത കെഎംസിടി, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളാണ് ഇവയിലധികവും. ജനറല്‍ മെറിറ്റ് സീറ്റിലുൾപ്പെടെ ഉയര്‍ന്ന ഫീസ് ഈടാക്കിയാണ് ഈ കോളജുകള്‍ പ്രവേശം നടത്തുന്നത്. ഈ സീറ്റുകളിലേക്കുള്ള അവസാന വട്ട സ്പോട് അലോട്മെന്‍റ് ഇന്ന് നടക്കുന്നുണ്ട്.

നീറ്റ് റാങ്ക് പട്ടികയില്‍ നിന്ന് ഏകീകൃത കൌണ്‍സിലിങ് വഴി സംസ്ഥാന പ്രവേശ കമ്മീഷണറാണ് അലോട്മെന്‍റ് നടത്തുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News