പെട്രോള്‍ പമ്പ് ജീവനക്കാരുടെ വേതനം: സിവില്‍ സപ്ലൈസ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ല

Update: 2017-10-16 08:52 GMT
Editor : admin
പെട്രോള്‍ പമ്പ് ജീവനക്കാരുടെ വേതനം: സിവില്‍ സപ്ലൈസ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ല
Advertising

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ ദിവസ വേതനം വര്‍ധിപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിക്കുന്നില്ല.

Full View

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ ദിവസ വേതനം വര്‍ധിപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പാലിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ദിവസ വേതനം അനുവദിക്കണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. പമ്പ് ജീവനക്കാരുടെ വേതനം സംബന്ധിച്ച് രണ്ട് തവണയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. അധിക ബാധ്യത ഉണ്ടാകുമെന്ന് കാട്ടിയാണ് കോര്‍പറേഷന്‍ ഇടപെടാത്തത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴിലെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ ദിവസ വേതനം 340 രൂപയാക്കണമെന്ന് 2013ല്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സിവില്‍ സപ്ലൈസിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രതിമാസം 88 ലക്ഷത്തില്‍പരം രൂപയുടെ അധികബാധ്യതയുണ്ടാകും എന്നായിരുന്നു സിവില്‍ സപ്ലൈസിന്റെ നിലപാട്. അതുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും കോര്‍പറേഷന്‍ അവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കമ്മീഷന്‍ തള്ളുകയായിരുന്നു. കമ്മീഷനു മുന്നില്‍ വീണ്ടും പരാതി വന്നതോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ദിവസ വേതനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഭക്ഷ്യസെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്.

310 രൂപയാണ് ഇപ്പോഴത്തെ ഇവരുടെ ദിവസ വേതനം. സംസ്ഥാനത്തെ 14 പമ്പുകളിലായി ജോലിചെയ്യുന്ന ഇരുന്നോറോളം തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കുന്ന യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശമ്പളത്തോട് കൂടിയ അവധി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നത്തെ വേതനം ഇനിയും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ആവശ്യങ്ങളുന്നയിച്ച് ബന്ധപ്പെട്ടവരെ സമീപിച്ചിട്ട് ഇതുവരെയും അനുകൂലമായ ഒരു നടപടിയും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News