അങ്കമാലിയില്‍ ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു
Update: 2017-11-06 12:50 GMT
എ സി ഉപയോഗിക്കുന്നതില്‍ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
അങ്കമാലിയില്‍ ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. എ സി ഉപയോഗിക്കുന്നതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കറുകുറ്റി പൈനാടത്ത് നടുവില്‍ വീട്ടില്‍ മേരി, മകന്‍ തോമസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസി രക്ഷപ്പെടുത്തുകയായിരുന്നു. ഗൃഹനാഥന്‍ പി ടി പോള്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.