'തെരഞ്ഞെടുപ്പ് ഫലം ഭയന്ന് കൃത്രിമം കാണിക്കുന്നു'; വാർഡ് വിഭജനത്തിനെതിരെ മുസ്‍ലിം ലീഗ്

പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം

Update: 2024-11-28 10:47 GMT
Advertising

കോഴിക്കോട്: തദ്ദേശ വാർഡ് വിഭജനത്തിനെതിരെ മുസ്‍ലിം ലീഗ്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഭയമുള്ളതുകൊണ്ടാണ് കൃത്രിമത്വം കാണിക്കുന്നത്. മുസ്‍ലിം ലീഗും യുഡിഎഫും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം. ആര് കണ്ടാലും ഇതെന്ത് പ്രക്രിയ എന്ന് ചോദിക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ്. എണ്ണത്തിൻ്റെ കാര്യത്തിൽ കൃത്യതയില്ല. വീടുകളുടെ കണക്കിൽ ക്രമക്കേട് ബോധപൂർവ്വം വരുത്തി. നന്നായി ചിത്രം വരയ്ക്കാനറിയാവുന്നവരാണ് വിഭജനം നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഭയമുള്ളത് കൊണ്ട് കൃത്രിമത്വം കാണിക്കുന്നു. ഫലം അനുകൂലമാക്കാനാണ് സിപിഎം നീക്കമെന്നും പി.എം.എ സലാം പറഞ്ഞു. ലീഗിനെ എതിർക്കാനാണ് എസ്‍ഡിപിഐ ഉണ്ടായതെന്നും എസ്‍ഡിപിഐയേയും വെൽഫെയർ പാർട്ടിയേയും മുന്നിൽ നിർത്തി പരാജയത്തെ മറയ്ക്കാനാണ് എൽഡിഎഫ് ശ്രമമെന്നും പി.എം.എ സലാം പറഞ്ഞു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News