റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി റാഫ്
റോഡപകടങ്ങള്‍ തടയാന്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന സംഘമാണ് റോഡ് ആക്സിഡന്‍റ് ആക്ഷന്‍ ഫോറം
റോഡപകടങ്ങള്‍ തടയാന്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന സംഘമാണ് റോഡ് ആക്സിഡന്‍റ് ആക്ഷന്‍ ഫോറം. തന്‍റെ രണ്ട് സുഹൃത്തുക്കളെ റോഡപകടങ്ങളില്‍ നഷ്ടമായപ്പോഴാണ് മലപ്പുറം സ്വദേശി കെ എം അബ്ദു ഈയൊരു ദൌത്യവുമായി മുന്നോട്ടുവന്നത്.
ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്സ് എന്ന സന്ദേശത്തിലാണ് റാഫ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളും വനിതകളും യുവാക്കളുമടങ്ങുന്ന സംഘം കേരളത്തിലുടനീളം റാഫിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. കൈപ്പേറിയ സ്വന്തം അനുഭവങ്ങളാണ് കെ എം അബ്ദുവിന് റാഫ് എന്ന സംഘടന തുടങ്ങാന്‍ കാരണമായത്. ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം, വിദ്യാര്‍ഥികള്‍ക്കായി സെമിനാറുകള്‍, ബഹുജന സദസ്സുകള്‍, റോഡപകടങ്ങള്‍ക്കെതിരെ കലാപരിപാടികള്‍ തുടങ്ങിയവയാണ് റാഫിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ അപകട രഹിതമായി വാഹനമോടിക്കുന്ന മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി ഓരോ വര്‍ഷവും റാഫ് ആദരിക്കാറുണ്ട്.