അധികാരലബ്ധിയില്‍ അമിതാഹങ്കാരം വേണ്ട: പ്രവര്‍ത്തകരോട് പി ജയരാജന്‍

Update: 2017-12-27 16:40 GMT
Editor : admin
അധികാരലബ്ധിയില്‍ അമിതാഹങ്കാരം വേണ്ട: പ്രവര്‍ത്തകരോട് പി ജയരാജന്‍
Advertising

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലയില്‍ തിരിച്ചെത്തി.

Full View

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജില്ലയില്‍ തിരിച്ചെത്തി. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയരാജനെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയിരുന്നു. ജാമ്യ വ്യവസ്ഥയിലെ കാലാവധി പൂര്‍ത്തിയാക്കി ജില്ലയില്‍ തിരിച്ചെത്തിയ ജയരാജന് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒരു മാസത്തിലേറെ റിമാന്‍ഡില്‍ കഴിഞ്ഞ പി ജയരാജന് കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ജയരാജനെ കോടതി വിലക്കിയിരുന്നു. ജാമ്യവ്യവസ്ഥയിലെ കാലാവധി പൂര്‍ത്തിയാക്കി ജില്ലയില്‍ തിരിച്ചെത്തിയ ജയരാജന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. കാള്‍ടെക്സ് ജംങ്ഷനില്‍ നിന്നും ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പ്രവര്‍ത്തകര്‍ ജയരാജനെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍, എം വി ജയരാജന്‍, നിയുക്തമന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളും ജയരാജനെ സ്വീകരിക്കാനെത്തിയിരുന്നു.

തന്റെ അസാന്നിധ്യത്തിലും ജില്ലയില്‍ ഇടതു മുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച പ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തിയ ജയരാജന്‍ അധികാര ലബ്ധിയില്‍ അമിതാഹങ്കാരം വേണ്ടന്നും പ്രവര്‍ത്തകരെ ഉപദേശിച്ചു. തുടര്‍ന്ന് മറ്റ് നേതാക്കള്‍ക്കൊപ്പം പി ജയരാജന്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News