പഴുതുകളില്ലാതെ കുറ്റപത്രം തയ്യാറാക്കാന്‍ പൊലീസ്
നാദിര്‍ഷ, അപ്പുണ്ണി, അനൂപ് എന്നിവരടക്കമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യത് തെളിവുകള്‍ ശക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്
ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ പഴുതുകളില്ലാതെ കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. നാദിര്‍ഷ, അപ്പുണ്ണി, അനൂപ് എന്നിവരടക്കമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യത് തെളിവുകള്‍ ശക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
പള്‍സര്‍ സുനിയുടെ മൊഴിയാണ് ഗൂഡാലോചന കേസില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന മൊഴിയില്‍ ദിലീപ് ഉറച്ച് നില്‍ക്കുന്ന
സാഹചര്യത്തില്‍ മറ്റ് തെളിവുകള്‍ ശക്തമാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യം വ്യക്തമായി രേഖപ്പെടുത്താനാകും ശ്രമിക്കുക. ഇതിന് വേണ്ടി അപ്പുണ്ണി,നാദിര്‍ഷ, അനൂപ് കാവ്യയുടെ അമ്മ മുകേഷ് എന്നിവരടക്കമുള്ളവരുടെ മൊഴികളും പൊലീസ് എടുക്കും. ഇവര്‍ പറയുന്ന മൊഴി ദിലീപിനോട് ചോദിച്ച് വ്യക്തത വരുത്താനാകും ശ്രമിക്കുക. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അവ പരിശോധനയ്ക്ക് അയച്ചിരിക്കുയാണ് ഫോണ്‍രേഖകളാണ് ഇതില്‍ നിര്‍ണ്ണായകം. എല്ലാത്തിലും ഉപരിയായി ഗൂഡാലോചന
തെളിയിക്കണമെങ്കില്‍ പൊലീസിന് ഒരു ദൃക്സാക്ഷി വേണം. ആയതിനാല്‍ അപ്പുണ്ണി അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.