'മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല'; ഹരജി തള്ളി ഹൈക്കോടതി

'അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം'

Update: 2024-11-07 12:08 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി വ്യക്തമാക്കി.

മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി ഉണ്ടായിരുന്നത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽനിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാം. അതിനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ തർക്കങ്ങളെ തുർന്നാണ് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഹരജി കോടതിക്കു മുന്നിലെത്തിയത്. ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന ഹരജി പിന്നീട് അഞ്ചംഗ വിശാല ബെഞ്ചിനു വിടുകയായിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഇന്ന് ഹരജി പരിഗണിച്ചപ്പോൾ വിശാലബെഞ്ച് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ മാധ്യമവിചാരണ പാടില്ലെന്നും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പുകൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമസ്വാതന്ത്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ പുലർത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Summary: 'Media cannot be controlled'; The Kerala High Court rejects petition to control media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News