അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ
ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി
കൊച്ചി: അങ്കമാലി അർബൻ സഹകരണ തട്ടിപ്പിൽ രണ്ടുപേർ അറസ്റ്റിൽ. മുൻ ഭരണസമിതി അംഗങ്ങളായ രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടി.പി ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 96 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന യുഡിഎഫ് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നിയമിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായുള്ള കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.
എം.കെ വർഗീസ് കൺവീനറും എം.പി മാർട്ടിൻ, ഡെയ്സി ജെയിംസ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയുള്ള സമിതിയെയാണു ഭരണനിർവഹണം ഏൽപിച്ചിരിക്കുന്നത്.
Summary: Two former members of the governing body have been arrested in the Angamaly Urban Cooperative scam