പുതിയ പാലമെന്ന വാഗ്ദാനവുമായി വിദ്യാഗിരി നാട്ടുകാരെ തേടി വീണ്ടും നേതാക്കള്‍

Update: 2018-02-22 19:00 GMT
Editor : admin
പുതിയ പാലമെന്ന വാഗ്ദാനവുമായി വിദ്യാഗിരി നാട്ടുകാരെ തേടി വീണ്ടും നേതാക്കള്‍
Advertising

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പുതിയ പാലമെന്ന പ്രഖ്യാപനവുമായാണ് സ്ഥാനാര്‍ഥികള്‍ ബദിയടുക്ക വിദ്യാഗിരി പ്രദേശത്തെ നാട്ടുകാരെ സമീപിക്കാറുള്ളത്.

Full View

ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പുതിയ പാലമെന്ന പ്രഖ്യാപനവുമായാണ് സ്ഥാനാര്‍ഥികള്‍ ബദിയടുക്ക വിദ്യാഗിരി പ്രദേശത്തെ നാട്ടുകാരെ സമീപിക്കാറുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രഖ്യാപനങ്ങള്‍ കയ്യൊഴിയുകയാണ് പാര്‍ട്ടികളുടെ പതിവെന്നാണ് നാട്ടുകാര്‍ സക്ഷ്യപ്പെടുത്തുന്നത്. ഒന്നു കണ്ണുതെറ്റിയാല്‍ വന്‍ അപകടം പതിയിരിക്കുന്ന പാലം പുതുക്കി പണിയുന്നതിന് ഇതുവരെയായും നടപടി ഉണ്ടായിട്ടില്ല.

ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലമാണ്.‌ നാട്ടില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഈ പാലത്തിന് ഒരു അറ്റകുറ്റപ്രവൃത്തിയും നടത്തിയില്ല. പാലം ജീര്‍ണിച്ച് അപകടാവസ്ഥയിലായിട്ടും പുതുക്കി പണിയുന്നതിന് ഒരു നടപടിയും ഉണ്ടായില്ല. പാലം അപകടാവസ്ഥയിലാണെന്ന ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്.

ബദിയടുക്കയില്‍ നിന്നും പെര്‍ള, വിദ്യാഗിരി, ഏത്തടുക്ക, ബെളിഞ്ച, മാര്‍പ്പനടുക്ക ഭാഗത്തേക്കുള്ള സംസ്ഥാന പാതയിലാണ് ഈ പാലം. വേറെ വഴിയില്ലാത്തതിനാല്‍ നാട്ടുകാര്‍ ജീവന്‍ പണയം വെച്ച് ഇന്നും ഈ പാലത്തിലൂടെ യാത്രചെയ്യുന്നു. ഓരോ ദിവസവും നൂറുകണക്കിന് വാഹനമാണ് ഇതുവഴി പോവുന്നത്. സ്വകാര്യ ബസുകള്‍ക്ക് ദിവസവും നൂറിലേറെ ട്രിപ്പുകള്‍ ഉണ്ട് ഇത് വഴി.

2015 ജനുവരിയില്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മിക്കുന്നതിന് 150 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News