ഒല്ലൂരില്‍ വിജയം ആവര്‍ത്തിക്കുമെന്ന് യുഡിഎഫ്; പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ്
ഇരുമുന്നണികളെയും മാറിമാറി സ്വീകരിച്ച മണ്ഡലമാണ് ഒല്ലൂര്‍.
ഇരുമുന്നണികളെയും മാറിമാറി സ്വീകരിച്ച മണ്ഡലമാണ് ഒല്ലൂര്‍. നിലവിലെ എംഎല്‍എ യുഡിഎഫിലെ എം പി വിന്‍സന്റിനെ
ഇക്കുറി നേരിടുന്നത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും മേല്‍കൈ നേടാനായതാണ് ഇടത് പക്ഷത്തിന്റെു പ്രതീക്ഷ. എന്നാല്‍ തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കും എന്ന വിശ്വാസത്തിലാണ് എം പി വിന്‍സന്റ്.
ലോകസഭ തെരഞ്ഞെടുപ്പില്‍ ഒല്ലൂരില്‍ നിന്നുള്ള 1342 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും വിജയിക്കാനായതും തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഡിവിഷനുകളില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായതും നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ഇടത് പക്ഷത്തിന്റെ വിശ്വാസം. എന്നാല്‍ 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 9 തവണയും കോണ്‍ഗ്രസിനോടൊപ്പം നിന്ന ചരിത്രമാണ് ഒല്ലൂരിനെന്നും ഇക്കുറിയും വിജയം ഉറപ്പാണെന്നുമാണ് യുഡിഎഫിന്റെ വാദം. 6247 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ എംപി വിന്‍സെന്റിന്റെ വിജയം. ബിഡിജെഎസ് സ്ഥാനാര്‍ഥി പി കെ സന്തോഷ് നേടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാകും.
തൃശൂര്‍ പാലക്കാട് ദേശീയപാതയുടെ നിര്‍മാണ പുരോഗതിയും മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് പട്ടയം കിട്ടാത്തതും വ്യവസായ മേഖലയിലെ പ്രശ്നങ്ങളും ഇവിടെ ചര്‍ച്ചയാകും.