ഒരേ കാലയളവില്‍ രണ്ടുതവണ പെന്‍ഷന്‍; അന്വേഷണം ഇഴയുന്നു

Update: 2018-03-08 13:47 GMT
Editor : Alwyn K Jose
ഒരേ കാലയളവില്‍ രണ്ടുതവണ പെന്‍ഷന്‍; അന്വേഷണം ഇഴയുന്നു
Advertising

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് വട്ടം വിതരണം ചെയ്ത സംഭവത്തില്‍ നടപടി വൈകുന്നു.

Full View

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് വട്ടം വിതരണം ചെയ്ത സംഭവത്തില്‍ നടപടി വൈകുന്നു. അധികമായി ചെലവഴിച്ച തുക തിരിച്ചു പിടിക്കാനുള്ള നടപടി ഓണക്കാലമായതിനാല്‍ നിലച്ചിരിക്കുകയാണ്. ജില്ലാ തല ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധനകളോട് സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ വിതരണത്തില്‍ അപാകതയുണ്ടായത്. ഉദ്യോഗസ്ഥ തലത്തിലെ പാളിച്ചയായിരുന്നു കാരണം. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാന തല ഓഫീസില്‍ നിന്നുള്ള പെന്‍ഷന്‍ വിതരണം ജില്ലാ ഓഫീസുകളെ ഏല്‍പ്പിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഒരേ കാലയളവില്‍ തന്നെ ഉപഭോക്താവിന് മണിഓര്‍ഡറായും ബാങ്ക് അക്കൌണ്ട് വഴിയും പെന്‍ഷന്‍ നല്‍കി. ഒരു മാസം തന്നെ രണ്ടും മൂന്നും തവണയാണ് ഉപഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 32 ലക്ഷം രൂപ ഇത്തരത്തില്‍ അധികമായി വിതരണം ചെയ്തു. കണ്ണൂരില്‍ മാത്രം 60 ലക്ഷം രൂപയോളം വരും. ക്ഷേമ നിധി ബോര്‍ഡിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്ത് വന്നത്. മുഴുവന്‍ ജില്ലകളിലേയും പരിശോധന പൂര്‍ത്തിയായാലേ എത്ര തുക നഷ്ടമായെന്ന് മനസിലാക്കാന്‍ സാധിക്കൂ. ചില ജില്ലാ തല ഓഫീസര്‍മാര്‍ പരിശോധനയുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഓണക്കാലമായതോടെ പരിശോധനാ നടപടികള്‍ നിലച്ച മട്ടാണ്. ജില്ലാ ഓഫീസുകളില്‍ വേണ്ടത്ര ക്രമീകരണം പൂര്‍ത്തിയാക്കാതെയായിരുന്നു പെന്‍ഷന്‍ വിതരണം ജില്ലാ തലത്തിലാക്കാന്‍ തീരുമാനമെടുത്തത്. ഇതും പ്രശ്നങ്ങള്‍ക്ക് കാരണമായതായാണ് വിലയിരുത്തല്‍‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News