കാഞ്ഞങ്ങാട് പ്രചരണത്തില്‍ എല്‍ഡിഎഫ് മുന്നില്‍
മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം ഇനിയും ചൂടുപിടിച്ചില്ല
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആദ്യ ഘട്ട പ്രചാരണത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം ഇനിയും ചൂടുപിടിച്ചില്ല.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. രണ്ടാം ഘട്ടത്തില്‍ കുടുബയോഗങ്ങളും കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികളുമണ് നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയായ ഇ ചന്ദ്രശേഖരന്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കാനാവുമെന്ന ഉറച്ച വിശ്വസത്തിലാണ്.
മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടില്ല. വ്യാപകമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഏറെ വൈകിയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ ഇത്തവണ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ധന്യാ സുരേഷ്.
12178 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു 2011ല്‍ എല്‍ഡിഎഫിന്റെ വിജയം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 24432 വോട്ടുകളുടെ വ്യത്യാസമാണ് മണ്ഡലത്തില്‍ ഇരുമുന്നണികളും തമ്മിലുള്ളത്.