കേരളത്തില്‍ ഓടുന്ന 24 സര്‍വ്വീസുകള്‍ റെയില്‍വേ താത്ക്കാലികമായി നിര്‍ത്തലാക്കി

Update: 2018-03-15 10:54 GMT
Editor : admin
കേരളത്തില്‍ ഓടുന്ന 24 സര്‍വ്വീസുകള്‍ റെയില്‍വേ താത്ക്കാലികമായി നിര്‍ത്തലാക്കി
Advertising

​കൊച്ചു​വേ​ളി​യി​ൽ​നി​ന്ന്​ കാ​ര​​ക്ക​ലേ​ക്കു​ള്ള സ്​​പെ​ഷ​ൽ സ​ർ​വി​സാ​ണ്​ ഡി​വി​ഷ​നി​ൽ  നി​ർ​ത്ത​ലാ​ക്കി​യ ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ. ജൂ​ൺ 28 വ​രെ​യാ​ണ്​ ഇൗ ​സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ​യും വ​രു​മാ​ന​ത്തി​​ലെ​യും കു​റ​വി​ൽ പ​ഴി​ചാ​രി കേരളത്തിൽ ഒാടുന്ന 24 ​െട്രയിൻ സർവീസുകൾ റെയിൽവേ താൽക്കാലികമായി നിർത്തലാക്കി. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്​ കീ​ഴി​ലെ എ​ട്ടും പാലക്കാട്​ ​മംഗലാപുരം ഡിവിഷനുകളിലെ സർവീസുകൾ​ നിർത്തലാക്കിത്​.

തിരുവനന്തപുരം ഡിവിഷനിൽ നി​ർ​ത്ത​ലാ​ക്കി​യ​വ​യി​ൽ സ​മ്മ​ർ സ്​​പെ​ഷ​ലൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം മെ​മു സ​ർ​വി​സു​ക​ളാ​ണ്. ഇ​തി​നു​പു​റ​മെ ഒ​രു ട്രെ​യി​ൻ ചെ​ന്നൈ​യി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. രാ​വി​ലെ 6.15നു​ള്ള എ​റ​ണാ​കു​ളം-​പി​റ​വം റോ​ഡ്, 7.15നു​ള്ള പി​റ​വം റോ​ഡ്​-​അ​ങ്ക​മാ​ലി, ഉ​ച്ച​ക്ക്​ 12നു​ള്ള എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി, ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ള്ള അ​ങ്ക​മാ​ലി-​എ​റ​ണാ​കു​ളം, ​ൈവ​കു​ന്നേ​രം 5.35നു​ള്ള അ​ങ്ക​മാ​ലി-​പി​റ​​വം റോ​ഡ്, രാ​ത്രി എ​ട്ടി​നു​ള്ള പി​റ​വം റോ​ഡ്​-​എ​റ​ണാ​കു​ളം മെ​മു സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ​അ​തേ​സ​മ​യം, കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന രാ​വി​ലെ 9.15നു​ള്ള അ​ങ്ക​മാ​ലി-​എ​റ​ണാ​കു​ളം, വൈ​കു​േ​ന്ന​രം 3.15നു​ള്ള എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി എ​ന്നി​വ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ പോ​ണ്ടി​ച്ചേ​രി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വേ​ന​ൽ​ക്കാ​ല സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ളാ​ണ്​ ചെ​ന്നൈ​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഇൗ ​വ​ണ്ടി ഒ​മ്പ​ത്​ സ​ർ​വി​സ്​ പൂ​ർ​ത്തി​യാ​യ​താ​ണ്. ജൂ​ൺ 29 വ​രെ​യാ​യി​രു​ന്നു സ​ർ​വി​സ്​ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ കാ​ര​​ക്ക​ലേ​ക്കു​ള്ള സ്​​പെ​ഷ​ൽ സ​ർ​വി​സാ​ണ്​ ഡി​വി​ഷ​നി​ൽ നി​ർ​ത്ത​ലാ​ക്കി​യ ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ. ജൂ​ൺ 28 വ​രെ​യാ​ണ്​ ഇൗ ​സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

പാലക്കാട്​ ഡിവിഷനു കീഴിൽ മൂ​ന്ന് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളുമാണ്​ നിർത്തലാക്കിയത്​. പാ​ല​ക്കാ​ട് ടൗ​ണി​ൽ​നി​ന്ന് പൊ​ള്ളാ​ച്ചി​യി​ലേ​ക്കു​ള്ള മൂ​ന്ന് ട്രെ​യി​നു​ക​ളാ​ണ് ഒ​രു​മി​ച്ച് റ​ദ്ദാ​ക്കു​ന്ന​ത്. ഇ​ത്​ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​കും. രാ​ത്രി 8.45ന് ​പു​റ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ടൗ​ൺ-​പൊ​ള്ളാ​ച്ചി (06713) സ്പെ​ഷ​ൽ ട്രെ​യി​ൻ, വൈ​കീ​ട്ട് 4.40നു​ള്ള പൊ​ള്ളാ​ച്ചി-​പാ​ല​ക്കാ​ട് ടൗ​ൺ (06712 ) സ്പെ​ഷ​ൽ ട്രെ​യി​ൻ, രാ​വി​ലെ 8.05ന് ​പു​റ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ടൗ​ൺ-​പൊ​ള്ളാ​ച്ചി (06343) സ്പെ​ഷ​ൽ ട്രെ​യി​ൻ, രാ​ത്രി 7.30ന് ​പു​റ​പ്പെ​ടു​ന്ന പൊ​ള്ളാ​ച്ചി--​പാ​ല​ക്കാ​ട് ടൗ​ൺ (06344), രാ​വി​ലെ 10.15ന് ​പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന പൊ​ള്ളാ​ച്ചി--​പാ​ല​ക്കാ​ട് ടൗ​ൺ (06745) തു​ട​ങ്ങി​യ​വ​യാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്.

കൃ​ത്യ​മാ​യ സ​ർ​വേ​ക്കും പ​ഠ​ന​ത്തി​നും ശേ​ഷം യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വു​ള്ള സ​ർ​വി​സു​ക​ൾ താ​ൽ​​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം. പ​ഠ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി സ​ർ​വേ ന​ട​ത്തി​യ​ത്. 650 യാ​​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന മെ​മു ട്രെ​യി​നു​ക​ളി​ൽ 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ യാ​ത്ര​ക്കാ​രു​ള്ള​ത്. 1000 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന സ്​​പെ​ഷ​ൽ ട്രെ​യി​നി​ൽ 100ൽ ​ത​ാ​ഴെ​യാ​ണ്​ യാ​ത്ര​ക്കാ​ർ. സ്​​പെ​ഷ​ൽ ട്രെ​യി​നൊ​ഴി​ച്ച്​ മ​റ്റു​ള്ള​വ​യു​ടെ​യെ​ല്ലാം സ​ർ​വി​സ്​ ദൂ​രം ശ​രാ​ശ​രി 30 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു. ന​ട​പ​ടി താ​ൽ​​ക്കാ​ലി​ക​മാ​ണെ​ന്നും അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ പു​ന​രാ​ലോ​ച​ന ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ്​ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സൂ​ച​ന.

കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കാ​യി കേ​ര​ളം നി​ര​ന്ത​രം ആ​വ​ശ്യ​മു​യ​ർ​ത്തു​േ​മ്പാ​ഴാ​ണ്​ നി​ല​വി​ലെ സ​ർ​വി​സു​ക​ൾ കൂ​ടി നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ല​ട​ക്കം ത​മി​ഴ്നാ​ടി​നെ അ​പേ​ക്ഷി​ച്ച് കേ​ര​ളം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി റെ​യി​ൽ​വേ​യു​ടെ​ത​ന്നെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 270 കി​ലോ​മീ​റ്റ​ർ പാ​ത ഇ​ര​ട്ടി​പ്പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഇ​ത് കേ​വ​ലം 57 കി​ലോ​മീ​റ്റ​റി​ൽ പ​രി​മി​ത​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​തി​നു​പു​റ​മെ ത​മി​ഴ്​​നാ​ട്ടി​ലെ 60 കി​ലോ​മീ​റ്റ​ർ സ​ബ​ർ​െ​ബ​ൻ ലൈ​നും ഇ​ര​ട്ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍

Tags:    

Writer - admin

contributor

Editor - admin

contributor

Similar News