ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂടെയുള്ള യാത്രകാരുടെ സൗജന്യയാത്രക്കെതിരെ കെഎസ്ആര്‍ടിസി
ബാലവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി ഹൈകോടതിയെ സമീപിച്ച് സ്‌റ്റേ നേടിയെടുത്തു. സര്‍ക്കാര്‍ ഇടപെടലുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂടെ യാത്രചെയ്യുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് കെഎസ്ആര്‍ടിസി. യാത്രാ സൗജന്യം നല്‍കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ച് കെ.എസ്.ആര്‍.ടി.സി സ്‌റ്റേ നേടിയെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് നല്‍ക്കുന്ന ഐ.ഡി കാര്‍ഡ് മാത്രം മതി. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്രക്ക് പ്രത്യേക പാസ് വേണം. ഈ പാസ് ഏഴ് ദിവസത്തിനകം നല്‍കണമെന്ന് ബാലവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കുട്ടികളുടെ കൂടെ യാത്രചെയ്യുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും ഉത്തരവിലുണ്ട്. ഇത് അംഗീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യറായില്ല.
ബാലവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി ഹൈകോടതിയെ സമീപിച്ച് സ്‌റ്റേ നേടിയെടുത്തു. സര്‍ക്കാര്‍ ഇടപെടലുണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.