കെ എസ് ആര്‍ ടി സിയില്‍ ശന്പളം ഒരാഴ്ചയിലേറെ വൈകും
നിലവില്‍ തന്നെ സാന്പത്തിക പ്രതിസന്ധിയിലുള്ള കെ എസ് ആര്‍ ടി സി നോട്ട് നിരോധത്തോടെ കൂടുതല്‍ നഷ്ടത്തിലേക്ക് നീങ്ങിയതാണ് ശന്പളം മുടങ്ങാനിടയാക്കിയത്. പെന്‍ഷനും
കെ എസ് ആര്‍ ടി സിയില്‍ ശന്പളം ഒരാഴ്ചയിലേറെ വൈകും. നിലവില്‍ തന്നെ സാന്പത്തിക പ്രതിസന്ധിയിലുള്ള കെ എസ് ആര്‍ ടി സി നോട്ട് നിരോധത്തോടെ കൂടുതല്‍ നഷ്ടത്തിലേക്ക് നീങ്ങിയതാണ് ശന്പളം മുടങ്ങാനിടയാക്കിയത്. പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്.
ശന്പളം നല്‍കാന്‍ 65 കോടി രൂപ, പെന്‍ഷന് 55 കോടി.സാധാരണ പണം വായ്പ നല്‍കാറുള്ള കെ ടി ഡി എഫ് സി കയ്യൊഴിഞ്ഞു.ഇത്തവണ ഫെഡറല്‍ ബാങ്കിനോടാണ് കൈ നീട്ടിയിരിക്കുന്നത്.100 കോടി ചോദിച്ചെങ്കിലും ബാങ്കിന്റെ ക്രഡിറ്റ് ബോര്‍ഡ് ചേര്‍ന്ന ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമാവൂ.അതുവരെ 42000 ത്തോളം ജീവനക്കാരും 40000ഓളം പെന്‍ഷന്‍കാരും കാത്തിരിക്കണം.
കോടിക്കണക്കിന് രൂപ ബാധ്യതയുള്ള കെ എസ് ആര്‍ ടി സിക്ക് നോട്ട് അസാധുവാക്കല്‍ കൂനിന്മേല്‍ കുരുവായി. ശരാശരി 50 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം ഓരോ ദിവസവും ഉണ്ടായത്. സാധാരണഗതിയില്‍ മികച്ച നേട്ടമുണ്ടാകാറുള്ള ശബരിമല സീസണ്‍ തുടങ്ങിയെങ്കിലും പതിവു കളക്ഷന്‍ കിട്ടുന്നില്ല. ഇതാണ് കെ എസ് ആര്‍ ടി സിയുടെ സ്ഥിതി മോശമാക്കിയത്. മാസത്തിലെ അവസാന പ്രവൃത്തി ദിനമാണ് ജീവനക്കാര്‍ക്ക് ശന്പളം നല്‍കേണ്ടത്. പെന്‍ഷന്‍ 15ാം തീയതിയും. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല