യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ അതിക്രമം: ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

Update: 2018-03-25 16:50 GMT
Editor : Sithara
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ അതിക്രമം: ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു
Advertising

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടെ മര്‍ദ്ദനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടെ മര്‍ദ്ദനം. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അക്രമം.

Full View

യുയുസി സ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെയാണ് കോളജിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം സക്കീര്‍, പ്രവര്‍ത്തകരായ അംഹര്‍, ഷഹിന്‍ എന്നിവരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകളും നശിപ്പിച്ചു.

സാരമായി പരിക്കേറ്റ സക്കീറിനെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കന്‍റോണ്‍മെന്റ് പൊലീസ് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തു. ഇതിനിടെ അകാരണമായി പത്രിക തള്ളിയതായി ആരോപിച്ച് എഐഡിഎസ്ഒ പ്രവര്‍ത്തകന്‍ രംഗത്തുവന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News