ഉദുമയില്‍ വീറും വാശിയും കൂട്ടി സുധാകരന്റെ സാന്നിധ്യം
കാല്‍നൂറ്റാണ്ടു കാലമായി ഇടതിനോടൊപ്പമുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരനെത്തിയതോടെയാണ്
ഉദുമ മണ്ഡലത്തില്‍ ഇത്തവണ പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട്. കാല്‍നൂറ്റാണ്ടു കാലമായി ഇടതിനോടൊപ്പമുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരനെത്തിയതോടെയാണ് ഉദുമയിലെ പോരാട്ടത്തെ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയത്.
ഉദുമ മണ്ഡലത്തിലെ ഇടതു കേന്ദ്രങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളേറെയും. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇടതുപക്ഷത്തിന് മേധാവിത്വമുള്ള മേഖലകളില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറക്കുകയാണ് കെ സുധാകരന്‍ ലക്ഷ്യം വെക്കുന്നത്. വലിയ ആരവത്തോടെയാണ് സുധാകരന്റെ പ്രചാരണം.
എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എം എല്‍ എ കെ കുഞ്ഞിരാമന്‍ ആരവങ്ങളില്ലാതെ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് തേടുന്നു.
ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ബിജെപിക്ക് ലഭിക്കുന്ന വോട്ട് ഇരുമുന്നണികളുടെയും വിജയപരാജയത്തെ നിശ്ചയിക്കും. മണ്ഡലം പിടിച്ചടക്കാന്‍ നാടിളക്കിയ പ്രചരണവുമായി യുഡിഎഫ് മുന്നേറുമ്പോള്‍ മണ്ഡലം നിലനിര്‍ത്താന്‍ താഴെ തട്ടില്‍ ആസൂത്രണത്തോടെയുള്ള നിശബ്ദ പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റേത്.