അതിഥി തൊഴിലാളികളുടെ മരണത്തിലും കച്ചവടം; മൃതദേഹം നാട്ടിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ ഇരട്ടി

സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയിൽ കണ്ണികളായി സർക്കാർ ആശുപത്രികളിലെ ജീവനക്കാരും

Update: 2024-12-29 05:33 GMT
Advertising

എറണാകുളം: മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അതിഥി തൊഴിലാളികളെ ചൂഷണം ചെയ്ത് സംസ്ഥാനത്ത് വൻ സംഘം. സർക്കാർ സംവിധാനങ്ങളിലൂടെ മൃതദേഹം കൊണ്ടുപോകുന്നതിനേക്കാൾ ഇരുട്ടിത്തുകയാണ് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുതലെടുത്താണ് ഈ കൊള്ള. സർക്കാർ ആശുപത്രികളിൽ ജീവനക്കാരും സ്വകാര്യ ഏജൻസികളുടെ മൃതദേഹ കൊള്ളയിൽ കണ്ണികളാണ്. ഒടുവിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആവാതെ കേരളത്തിൽ തന്നെ സംസ്കരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിനുള്ള സ്വകാര്യ ഏജൻസികളുടെ കൊള്ളയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ ഒത്താശയുമുണ്ട്. മൃതദേഹം എത്തുമ്പോൾ തന്നെ അക്കാര്യം ഏജൻസികളെ അറിയിക്കുന്ന ജീവനക്കാരുണ്ട്. ഇങ്ങനെ എത്തുന്ന ഏജൻ്റുമാർ രേഖകൾ വേഗത്തിൽ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് വൻ തുക തൊഴിലാളികളിൽ നിന്ന് തട്ടുകയും ചെയ്യും.

പശ്ചിമബം​ഗാൾ, അസ്സം, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെടുന്നവരിലേറെയും. സർക്കാർ മുൻകൈയെടുത്ത് മൃതദേഹങ്ങൾ കയറ്റിയയക്കുമ്പോൾ ചിലവാകുന്നത് പശ്ചിമബം​ഗാളിലേക്ക് 35000 രൂപ, അസ്സമിലേക്ക് 34000 രൂപ, ജാർഖണ്ഡ് 34000 രൂപ എന്നിങ്ങനെയാണ്. സർക്കാർ സംവിധാനങ്ങൾ നിലച്ചതോടെയാണ് സ്വകാര്യ ഏജൻസികൾ സജീവമായത്. സർക്കാർ സംവിധാനത്തിൻ്റെ ഇരട്ടിയിലധികമാണ് ഇവർ ഈടാക്കുന്ന തുക.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News