ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യ; വയനാട്ടിൽ നിയമനക്കോഴ വിവാദം കൊഴുക്കുന്നു

ഐ.സി ബാലകൃഷ്ണൻ MLA രാജിവെക്കണമെന്നാവശ്യപ്പെട്ട് CPM നാളെ MLA ഓഫീസിലേക്ക് മാർച്ച് നടത്തും

Update: 2024-12-29 04:44 GMT
Advertising

സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യക്ക് പിന്നാലെ, വയനാട്ടിൽ നിയമനക്കോഴ വിവാദം കൊഴുക്കുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആരോപണം. പണം വാങ്ങിയ ഐ.സി ബാലകൃഷ്ണൻ MLA രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം നാളെ MLA ഓഫീസിലേക്ക് മാർച്ച് നടത്തും.

എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആറുവർഷമായി തന്നെ വേട്ടയാടുകയാണ് എന്നാണ് ഐ.സി ബാലകൃഷ്ണന്റെ പ്രതികരണം. ഉദ്യോഗാർത്ഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതിൻ്റെ കരാർ രേഖ എന്ന പേരിൽ പുറത്തുവന്നത് ഉപജാപക സംഘങ്ങൾ തയ്യാറാക്കിയ വ്യാജരേഖയാണെന്നും വിഷയത്തിൽ നാളെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും എംഎൽഎ പറയുന്നു. എം.എൻ വിജയൻ്റെ മരണത്തോടെ വലിയൊരു അധ്യായത്തിന് തിരശ്ശീല വീണെങ്കിലും അദ്ദേഹത്തിൻറെ മരണം തുറന്നുവിട്ട വിവാദങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. 

കോൺഗ്രസിനെ വെട്ടിലാക്കിയാണ് നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നത്. സുൽത്താൻബത്തേരി സ്വദേശിയായ പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറിൽ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ DCC പ്രസിഡണ്ട് IC ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങളാണ് സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News