ദൃശ്യം മോഡല്‍ ഇരട്ടക്കൊലകേസില്‍ പ്രതി പിടിയില്‍

Update: 2018-03-25 04:29 GMT
Editor : Subin
ദൃശ്യം മോഡല്‍ ഇരട്ടക്കൊലകേസില്‍ പ്രതി പിടിയില്‍
Advertising

തെളിവുകള്‍ നശിപ്പിക്കാന്‍ ആശയങ്ങള്‍ ലഭിക്കാനായി പ്രതി 17 തവണ ദൃശ്യം സിനിമ കണ്ടുവെന്ന് സമ്മതിച്ചതായി പൊലീസ്...

ഇരട്ട കൊലക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നതിന് തൊട്ടു മുന്‍പ് കേസിലെ പ്രതി പൊലീസിന്റെ വലയിലായി. സുഹൃത്തുക്കളായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോബിന്‍ മാത്യുവിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവിറങ്ങിയതിനു ശേഷമാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ ആശയങ്ങള്‍ ലഭിക്കാനായി പ്രതി 17 തവണ ദൃശ്യം സിനിമ കണ്ടുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Full View

എടത്വാ പച്ച സ്വദേശികളായ മധു, ലിന്റോ എന്ന വര്‍ഗീസ് ഔസേഫ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ എസ് പി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മധുവിനെ കൊലപ്പെടുത്തിയ കേസ് തെളിയാതിരിക്കാന്‍ കൂട്ടാളിയായിരുന്ന ലിന്റോയെയും മോബിന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസ് തെളിയിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച കര്‍മസമിതിയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു മോബിനെന്ന് പൊലീസ് പറഞ്ഞു. മാസങ്ങളായിട്ടും കേസ് തെളിയിക്കപ്പെടാതിരുന്നതിനാല്‍ നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഉത്തരവിറങ്ങിയതിന് തൊട്ടു പിറകെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലിന്‍ഡോയുടെ അസ്ഥികൂടം അമ്പലപ്പുഴയില്‍ റെയില്‍പ്പാളത്തിന് സമീപം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി 17 തവണ ദൃശ്യം സിനിമ കണ്ടുവെന്ന് പ്രതി പറഞ്ഞതായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും എസ് പി എസ് സുരേന്ദ്രന്‍ അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News