ഡിവൈഎഫ്ഐ നേതാവിന്റെ മകളുടെ ഫോട്ടോയുമായി യുഡിഎഫ് പോസ്റ്റര്‍; സിപിഎം നിയമനടപടിക്ക്
ഡിവൈഎഫ്ഐ നേതാവിന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ യുഡിഎഫിന്റെ പേരില്‍ പ്രചാരണ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനെതിരെ സിപിഎം നിയമനടപടിക്ക്.
ഡിവൈഎഫ്ഐ നേതാവിന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ യുഡിഎഫിന്റെ പേരില്‍ പ്രചാരണ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനെതിരെ സിപിഎം നിയമനടപടിക്ക്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ മകളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിലെ കോണ്‍ഗ്രസ് അനുകൂല പേജുകളില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളുടെ സൈബര്‍ പോരാളികളെല്ലാം പുത്തന്‍ ഐഡിയകളിറക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ മകളുടെ ചിത്രം വെച്ചു തന്നെ പോസ്റ്റര്‍ ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് കണ്ണൂരില്‍ ചില കോണ്‍ഗ്രസുകാര്‍. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സിക്രട്ടറി ബിജു കണ്ടക്കൈയുടെ മകളുടെ ചിത്രം വെച്ച് എല്‍ഡിഎഫ് നേരത്തെ പോസ്റ്റര്‍ ഇറക്കിയിരുന്നു. ഇകേ കുട്ടി തന്നെ യുഡിഎഫിന്‍രെ പോസ്റ്ററുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദമായത്. ഐഎന്‍സി സൈബര്‍ ആര്‍മി കടമ്പൂര്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു.
പാര്‍ട്ടിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് ഡിസിസി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും എസ്‍പിക്കും ബിജു പരാതി നല്‍കിയിട്ടുണ്ട്.