കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് തുടക്കം
സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു
രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് തുടക്കമായി. സാഹിത്യകാരന്‍ സക്കറിയ ഉദ്ഘാടനം ചെയ്തു. നാല് ദിവസമായി നടക്കുന്ന മേളയില്‍ നിരവധി എഴുത്തുകാര്‍ പങ്കെടുക്കും. നാല് വേദികളിലായാണ് പരിപാടികള്‍.
ഇത്തരം ഫെസ്റ്റിവെല്ലുകളിലൂടെ പുസ്തകങ്ങളല്ല ആശയങ്ങളാണ് കൈമാറേണ്ടതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ കൊല്ലപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്മവിഭൂഷണ്‍ സദ്ഗുരു മുഖ്യപ്രഭാഷണം നടത്തി.
ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ സ്ഥിരം വേദിയാണ് കോഴിക്കോട്. നാല് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കും. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരും ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നുണ്ട്.