സന്നിധാനത്തെ മാലിന്യമുക്തമാക്കാന്‍ ദ്രുതകര്‍മ സേനയുടെ പ്രത്യേക സംഘം

Update: 2018-04-03 01:07 GMT
Editor : Ubaid
സന്നിധാനത്തെ മാലിന്യമുക്തമാക്കാന്‍ ദ്രുതകര്‍മ സേനയുടെ പ്രത്യേക സംഘം
Advertising

ശബരിമലയെ ശുദ്ധീകരിയ്ക്കാനായി ദേവസ്വം ബോര്‍ഡ് ആവിഷ്കരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനം. സന്നിധാനത്ത് സേവനത്തിലുള്ള എല്ലാവരും ഇതില്‍ പങ്കാളികളാകാറുണ്ട്

Full View

സന്നിധാനത്തെ മാലിന്യമുക്തമാക്കാന്‍ ദ്രുതകര്‍മ സേനയുടെ പ്രത്യേക സംഘമെത്തി. കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘം അഞ്ചു മണിക്കൂറോളം സന്നിധാനത്ത് ശുദ്ധീകരണ പ്രവര്‍ത്തികള്‍ നടത്തിയാണ് മടങ്ങിയത്. മകരവിളക്ക് തീരുന്നതു വരെ ആഴ്ചയില്‍ ഒരിയ്ക്കല്‍, സംഘത്തിന്റെ പ്രവര്‍ത്തനമുണ്ടാകും.

ശബരിമലയെ ശുദ്ധീകരിയ്ക്കാനായി ദേവസ്വം ബോര്‍ഡ് ആവിഷ്കരിച്ച പദ്ധതിയാണ് പുണ്യം പൂങ്കാവനം. സന്നിധാനത്ത് സേവനത്തിലുള്ള എല്ലാവരും ഇതില്‍ പങ്കാളികളാകാറുണ്ട്. എന്നാല്‍, ആദ്യമായാണ് ശുദ്ധീകരണത്തിനു മാത്രമായി സേനയുടെ പ്രത്യേക സംഘം സന്നിധാനത്ത് എത്തുന്നത്. ഇന്നലെ ആരംഭിച്ച ദ്രുതകര്‍മ സേനയുടെ പ്രത്യേക പദ്ധതി, സീസണ്‍ മുഴുവന്‍ ഉണ്ടാകും.

രാവിലെ ഒന്‍പതു മണിയോടെയാണ് സംഘം സേവനത്തിനായി എത്തിയത്. ഉച്ചയോടെ, ശുദ്ധീകരണം അവസാനിപ്പിച്ച് കോയന്പത്തൂരിലേയ്ക്ക് മടങ്ങി. ശബരിമലയുടെ സുരക്ഷയ്ക്കായി 24 മണിക്കൂറും ദ്രുതകര്‍മ സേന പ്രവര്‍ത്തനത്തിലുണ്ട്. കോയമ്പത്തൂര്‍ 105 ബറ്റാലിയനിലെ 150 പേരടങ്ങുന്ന സംഘമാണ് സേവനത്തിലുള്ളത്. ഇതിനു പുറമെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘം കൂടി എത്തുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News