ചിന്മയയിലെ നിര്‍ബന്ധിത അഭിവാദനരീതി വിവാദമാകുന്നു

Update: 2018-04-05 16:00 GMT
Editor : OK Santhosh | Subin : OK Santhosh
ചിന്മയയിലെ നിര്‍ബന്ധിത അഭിവാദനരീതി വിവാദമാകുന്നു
ചിന്മയയിലെ നിര്‍ബന്ധിത അഭിവാദനരീതി വിവാദമാകുന്നു
AddThis Website Tools
Advertising

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൈകള്‍ കൂപ്പി ഹരി ഓം എന്ന് പറഞ്ഞ് അഭിവാദനം ചെയ്യണമെന്നാണ് സ്‌കൂള്‍ നിബന്ധന.

Full View

ചിന്മയ വിദ്യാലയങ്ങളിലെ അഭിവാദന രീതി വിവാദത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൈകള്‍ കൂപ്പി ഹരി ഓം എന്ന് പറഞ്ഞ് അഭിവാദനം ചെയ്യണമെന്നാണ് സ്‌കൂള്‍ നിബന്ധന. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ പറഞ്ഞിരിക്കുന്ന അഭിവാദന രീതിയാണ് വിവാദമായിരിക്കുന്നത്

ചിന്മയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന സ്‌കൂള്‍ ഡയറിയിലാണ് വിവാദ നിര്‍ദേശം ഉളളത്. വിദ്യാര്‍ത്ഥികളും അധ്യാപകരും കൈകള്‍ കൂപ്പി ഹരി ഓം എന്ന് പറഞ്ഞാണ് അന്യോന്യം അഭിവാദനം ചെയ്യേണ്ടത്. വിദ്യാലയത്തില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടത് എന്ന തലക്കെട്ടോടെയാണ് ഈ

നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ക്ലാസിലേക്ക് സന്ദര്‍ശകരോ അധ്യാപകരോ കയറി വരുന്ന സമയത്തും വിദ്യാര്‍ത്ഥികള്‍ കര്‍ശനമായും ഈ അഭിവാദന രീതി പാലിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ചിന്മയയുടെ വെബ്‌സൈറ്റ് മാനുവല്‍സിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ സംഭവം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സിലബസ് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. സ്‌കൂളിനെതിരെ പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ചിന്മയവിദ്യാലയങ്ങളിലെ നിര്‍ബന്ധിത അഭിവാദന രീതി വിവാദമായിരിക്കുന്നത്.

Tags:    

Writer - OK Santhosh

contributor

Editor - OK Santhosh

contributor

Subin - OK Santhosh

contributor

Similar News