കടുത്തുരുത്തി കടക്കാന്‍ മുന്‍മന്ത്രി മോന്‍സ് ജോസഫും സ്കറിയാ തോമസും
അവസാന ലാപ്പിലെത്തിയപ്പോള്‍ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് പ്രചരണം
കടുത്തുരുത്തി കടക്കാന്‍ മുന്‍മന്ത്രി മോന്‍സ് ജോസഫും,സ്കറിയാ തോമസും ശക്തമായി പോരാടുകയാണ്. അവസാന ലാപ്പിലെത്തിയപ്പോള്‍ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് പ്രചരണം.എല്‍ഡിഎഫ് കേരളാകൊണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിന് നല്‍കിയ ഏക സീറ്റാണന്ന പ്രത്യേകതയും കടുത്തുരുത്തിക്കുണ്ട്.
കേരളാകോണ്‍ഗ്രസ് എമ്മില്‍ പി.ജെ ജോസഫ് വിഭാഗം ലയിച്ചതോടെയാണ് ഉറച്ച യുഡിഎഫ് കോട്ടയായി കടുത്തുരുത്തി മാറിയത്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് വിജയം ഉറപ്പിക്കുന്നു. കര്‍ഷക വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയാക്കുകയാണ്. റബ്ബര്‍ വിലയിടിവടക്കമുള്ള സാഹചര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടില്ലന്ന വിമര്‍ശവും ഉയര്‍ത്തുന്നുണ്ട്. പാലയുടെ തൊട്ടുചേര്‍ന്ന് കിടക്കുന്ന മണ്ഡലമായതിനാല്‍ കെ.എം മാണിക്കെതിരായ ബാര്‍ക്കോഴക്കേസും പ്രചരണായുധമാണ്.
ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ പി.സി തോമസിനൊപ്പം നില്‍ക്കുന് അഡ്വ സ്റ്റീഫന്‍ ചാഴികാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.