എംജി സര്‍വ്വകലാശാലയില്‍ വീണ്ടും അനധികൃത മരംമുറി
വനം വകുപ്പിനോട് അനുമതി തേടാതെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണ് എംജി സര്‍വ്വകലാശാല മുറിച്ച് മാറ്റാന്‍ അനുമതി നല്കിയത്
എംജി സര്‍വ്വകലാശാലയില്‍ വീണ്ടും അനധികൃത മരംമുറിക്കല്‍. വനം വകുപ്പിനോട് അനുമതി തേടാതെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണ്
എംജി സര്‍വ്വകലാശാല മുറിച്ച് മാറ്റാന്‍ അനുമതി നല്കിയത്. നിയമലംഘനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ റേഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി മരംമുറിക്കല്‍ തടഞ്ഞു.
ബിസിനസ് ഇന്നോവേഷന്‍ അന്റ് ഇന്‍ക്യുബേഷന്‍ സെന്ററിനായുള്ള കെട്ടിടം പണിയാനാണ് എംജി സര്‍വ്വകലാശാല മരം മുറിക്കാന്‍ തീരുമാനിച്ചത്. ലക്ഷങ്ങള്‍ വിലയുള്ളതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ വട്ടപ്ലാവ്, തെങ്ങ്, ആഞ്ഞിലി, എന്നിങ്ങനെ 36 ഇനം മരങ്ങളാണ് മുറിക്കാന്‍ തീരുമാനിച്ച്. ലേലം കഴിഞ്ഞ മരങ്ങള്‍ മുറിച്ച് തുടങ്ങിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സോഷ്യല്‍ ഫോറസ്റ്ററിയില്‍ നിന്നും യാതൊരു അനുമതിയും ഇല്ലാതെ മരങ്ങള്‍ മുറിച്ച് തുടങ്ങിയതോടെ റേഞ്ച് ഓഫീസര്‍ നേരിട്ടെത്തി ഇത് തടഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിക്കണമെങ്കില്‍ സോഷ്യല്‍ ഫോറസ്റ്ററിയുടെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ മനപ്പൂര്‍വ്വം അത് നിരാകരിച്ചതിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് സോഷ്യല്‍ ഫോറസ്റ്ററിയുടെ തീരുമാനം.
ജീവക എന്ന പേരില്‍ സംരക്ഷിച്ച് പോന്നിരുന്ന പ്രദേശത്തെ മരങ്ങളും സമാനമായ രീതിയില്‍ മുറിച്ച് മാറ്റിയിരുന്നു. എന്നാല്‍ അനുമതി തേടാതെയുള്ള ഈ നീക്കത്തെയും സോഷ്യല്‍ ഫോറസ്റ്ററി ഇടപെട്ട് തടഞ്ഞതാണ്. നിലവില്‍ 7 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസും ഈ വിഷയത്തില്‍ നല്കിയിട്ടുണ്ട്. ഈ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും അനുമതിയില്ലാതെ മരം മുറിക്കാന്‍ സര്‍വ്വകലാശാല ശ്രമിച്ചത്.