സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

Update: 2018-04-09 06:45 GMT
Editor : Muhsina
സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
Advertising

തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കെ ഇ ഇസ്മായിലിനെ ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കുന്ന സി പി ഐ യുടെ പ്രതിനിധി സംഘത്തിൽ നിന്ന് ഒഴിവാക്കിയത്. ഇസ്മായിലുമായ..

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്ന് എക്സിക്യൂട്ടീവ് യോഗവും, തുടർന്നുള്ള രണ്ട് ദിവസം കൗൺസിൽ യോഗവുമാണ് നടക്കുന്നത്. ദേശിയ നിർവ്വാഹക സമിതി അംഗമായ കെ ഇ ഇസ്മായിലിനെ ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയ കാര്യം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും

തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കെ ഇ ഇസ്മായിലിനെ ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കുന്ന സി പി ഐ യുടെ പ്രതിനിധി സംഘത്തിൽ നിന്ന് ഒഴിവാക്കിയത്. ഇസ്മായിലുമായ ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ആരംഭിക്കുന്ന പാർട്ടി യോഗങ്ങളിൽ വിഷയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്യും. ഇസ്മായിലിനെതിരെയെടുത്തത് അച്ചടക്ക നടപടിയല്ലെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കുന്നുണ്ടെങ്കിലും കമ്മിറ്റികളിൽ വിഷയം റിപ്പോർട്ട് ചെയ്യുന്നതോടെ അച്ചടക്ക നടപടിയുടെ സ്വഭാവം കൈവരുന്നുണ്ട്. യോഗങ്ങളിൽ ഇസ്മായിലിനെതിരെ വിമർശങ്ങളും ഉയർന്ന് വന്നേക്കും.

അതേസമയം നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ചക്ക് വരാൻ സാധ്യതയുണ്ട്. അന്തിമവിഞ്ജാപനം വരുമ്പോൾ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് പറഞ്ഞ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെതിരേയും യോഗത്തിൽ വിമർശം ഉയർന്ന് വന്നേക്കും. സി പി ഐക്കെതിരെ തുടർച്ചയായി വിമർശങ്ങൾ അഴിച്ച് വിട്ട മന്ത്രി എം എം മണിക്കെതിരായ പ്രതിഷേധവും യോഗത്തിൽ ഉയർന്ന് വരാൻ സാധ്യതയുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News